ഓസ്‌ട്രേലിയൻ ഓപ്പൺ: ഫൈനലിൽ സെറീനയും ഷറപ്പോവയും ഏറ്റുമുട്ടും

ഓസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് ഫൈനലിൽ അമേരിക്കയുടെ സെറീന വില്യംസും റഷ്യയുടെ മരിയ ഷറപ്പോവയും ഏറ്റുമുട്ടും.
 | 
ഓസ്‌ട്രേലിയൻ ഓപ്പൺ: ഫൈനലിൽ സെറീനയും ഷറപ്പോവയും ഏറ്റുമുട്ടും

 

സിഡ്‌നി: ഓസ്‌ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് ഫൈനലിൽ അമേരിക്കയുടെ സെറീന വില്യംസും റഷ്യയുടെ മരിയ ഷറപ്പോവയും ഏറ്റുമുട്ടും. സ്വന്തം നാട്ടുകാരിയായ മാഡിസൺ കീസിനെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഒന്നാം നമ്പർ താരം സെറീന ഫൈനലിലെത്തിയത്. സ്‌കോർ 7-6 (5), 6-2.

റഷ്യയുടെ എകാതെരീന മകാരോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ലോക രണ്ടാം നമ്പർ താരം മരിയ ഷറപ്പോവ ഫൈനലിൽ കടന്നത്. സ്‌കോർ 6-3, 6-2.

2008ൽ ഷറപ്പോവ കിരീടം സ്വന്തമാക്കിയിരുന്നു. അഞ്ച് തവണയാണ് സെറീനയുടെ കിരീട നേട്ടം. 2004ന് ശേഷം ഇതാദ്യമായാണ് രണ്ട് പേരും നേർക്ക് നേർ പോരാടുന്നത്.