സെറീനയ്ക്ക് മയാമി ഓപ്പൺ കിരീടം

ലോക ഒന്നാം നമ്പർ താരം സെറീന വില്യംസിന് (33) മയാമി ഓപ്പൺ വനിതാ സിംഗിൾസ് കിരീടം. സ്പാനിഷ് താരം കാർലോസ് സുവാരസ് നവാരോയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സെറീന വില്യംസ് മയാമി ഓപ്പൺ ടെന്നീസിൽ എട്ടാം കിരീടം സ്വന്തമാക്കിയത്.
 | 
സെറീനയ്ക്ക് മയാമി ഓപ്പൺ കിരീടം

 

 

മയാമി: ലോക ഒന്നാം നമ്പർ താരം സെറീന വില്യംസിന് (33) മയാമി ഓപ്പൺ വനിതാ സിംഗിൾസ് കിരീടം. സ്പാനിഷ് താരം കാർലോസ് സുവാരസ് നവാരോയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സെറീന വില്യംസ് മയാമി ഓപ്പൺ ടെന്നീസിൽ എട്ടാം കിരീടം സ്വന്തമാക്കിയത്. സ്‌കോർ: 6-2, 6-0.

കളിയുടെ തുടക്കത്തിൽ നവാറോ ചെറുത്തു നിന്നെങ്കിലും പിന്നീട് ആധിപത്യം സെറീനയ്ക്കായിരുന്നു. മയാമിയിൽ ഏറ്റവുമധികം തവണ ചാമ്പ്യനായ താരമെന്ന റെക്കോഡിനൊപ്പം തുടർച്ചയായ മൂന്നാം കിരീടം കൂടിയാണിത്. 2002, 2003, 2004 വർഷങ്ങളിലും മയാമിയിൽ സെറീന തന്നെയായിരുന്നു ചാമ്പ്യൻ.