ശിവഗിരി തീര്‍ത്ഥാടന വോളി: കെ.എസ്.ഇ.ബിക്ക് ഇരട്ടക്കിരീടം

ശിവഗിരി തീര്ത്ഥാടനത്തിന്റെ ഭാഗമായി നടത്തിയ അഖില കേരള വോളിബാള് മത്സരത്തില് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്ഡ് വനിതകളുടെയും പുരുഷന്മാരുടെയും കിരീടം ചൂടി.
 | 
ശിവഗിരി തീര്‍ത്ഥാടന വോളി: കെ.എസ്.ഇ.ബിക്ക് ഇരട്ടക്കിരീടം

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടത്തിയ അഖില കേരള വോളിബാള്‍ മത്സരത്തില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വനിതകളുടെയും പുരുഷന്മാരുടെയും കിരീടം ചൂടി. ശിവഗിരി എസ്.എന്‍. കോളേജ് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കെ.എസ്.ഇ.ബി. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെ തോല്‍പ്പിച്ചു. പുരുഷ വിഭാഗത്തില്‍ കെ.എസ്.ഇ.ബി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തിയാണ് ശിവഗിരി തീര്‍ത്ഥാടന കപ്പ് നേടിയത്.

ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദയും, 812 കി.മീ. റണ്‍ യുണീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്(വേള്‍ഡ് പീസ്) ജേതാവുമായ ഡോ. ബോബി ചെമ്മണൂരും ചേര്‍ന്ന് വിജയികള്‍ക്ക് കപ്പുകള്‍ സമ്മാനിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ പി. അനില്‍ കുമാര്‍, കോര്‍ഡിനേറ്റര്‍ സ്വാമി ബോധിതാര്‍ത്ഥ, ജനറല്‍ കണ്‍വീനര്‍ അജി എസ്.ആര്‍.എം., ജീനിയസ് രാജ്, ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.