ദ്രോണാചാര്യ പുരസ്‌കാരം; അർഹരായവരുടെ പേരുകൾ പ്രഖ്യാപിച്ചു

ദ്രോണാചാര്യ പുരസ്കാരത്തിന് അർഹരായവരുടെ പേരുകൾ കേന്ദ്ര സ്പോർട്സ് മന്ത്രാലയം ശരിവച്ചു. അനൂപ് സിങ് (ഗുസ്തി), നവാൽ സിങ് (പാരാലിംപിക്സ്), നിഹാർ അമീൻ (നീന്തൽ), സ്വതന്തർ രാജ് സിങ് (ബോക്സിങ്), ഹർഭൻസ് സിങ് (അത്ലറ്റിക്സ്) എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
 | 
ദ്രോണാചാര്യ പുരസ്‌കാരം; അർഹരായവരുടെ പേരുകൾ പ്രഖ്യാപിച്ചു

 

ന്യൂഡൽഹി: ദ്രോണാചാര്യ പുരസ്‌കാരത്തിന് അർഹരായവരുടെ പേരുകൾ കേന്ദ്ര സ്‌പോർട്‌സ് മന്ത്രാലയം ശരിവച്ചു. അനൂപ് സിങ് (ഗുസ്തി), നവാൽ സിങ് (പാരാലിംപിക്‌സ്), നിഹാർ അമീൻ (നീന്തൽ), സ്വതന്തർ രാജ് സിങ് (ബോക്‌സിങ്), ഹർഭൻസ് സിങ് (അത്‌ലറ്റിക്‌സ്) എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ കായിക ദിനമായ ആഗസ്റ്റ് 29ന് രാഷ്ട്രപതി പ്രണബ് മുഖർജി പുരസ്‌കാരം സമ്മാനിക്കും.

റോമിയോ ജെയിംസ് (ഹോക്കി), ശിവ് പ്രകാശ് മിശ്ര (ടെന്നിസ്), മലയാളിയായ ടി.പി.പി നായർ (വോളിബോൾ) എന്നിവർ ധ്യാൻചന്ദ് പുരസ്‌കാരത്തിന് അർഹരായിട്ടുണ്ട്. 1985 മുതലാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെ പരിശീലിപ്പിച്ചവർക്കായി ദ്രോണാചാര്യ അവാർഡുകൾ നൽകി വരുന്നത്. അഞ്ച് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.