മാരത്തോൺ വിജയിയായത് ചതിയിലൂടെ; പട്ടം തിരിച്ചെടുത്തു

സെന്റ് ലൂയിസ് മാരത്തോൺ വിജയി കെന്റൽ ഷ്ളറുടെ പട്ടം തിരിച്ചെടുത്തു. കഴിഞ്ഞ ആഴ്ച നടന്ന മാരത്തണിൽ നിഷ്കർഷിച്ചിരുന്ന 26.2 മൈൽ ദൂരം ഇവർ ഓടി പൂർത്തിയാക്കിയില്ലെന്ന് സംഘാടകർ വ്യക്തമാക്കി.
 | 
മാരത്തോൺ വിജയിയായത് ചതിയിലൂടെ; പട്ടം തിരിച്ചെടുത്തു

 

ന്യൂയോർക്ക്: സെന്റ് ലൂയിസ് മാരത്തോൺ വിജയി കെന്റൽ ഷ്‌ളറുടെ പട്ടം തിരിച്ചെടുത്തു. കഴിഞ്ഞ ആഴ്ച നടന്ന മാരത്തണിൽ നിഷ്‌കർഷിച്ചിരുന്ന 26.2 മൈൽ ദൂരം ഇവർ ഓടി പൂർത്തിയാക്കിയില്ലെന്ന് സംഘാടകർ വ്യക്തമാക്കി. അടുത്ത ദിവസം നടക്കാനിരിക്കുന്ന ബോസ്റ്റൺ മാരത്തോണിൽ പങ്കെടുക്കാൻ നേടിയ യോഗ്യതയും റദ്ദാക്കപ്പെട്ടു.

കഴിഞ്ഞ വർഷം ഇവർ മൂന്നാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. ഇതും റെക്കോർഡുകളിൽ നിന്ന് ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചു. ചെക്ക് പോസ്റ്റുകളിലൂടെ ഇവർ കടന്നുപോയതിന്റെ വ്യക്തമായ തെളിവുകൾ ഇല്ലെന്നും അധികൃതർ പറയുന്നു. സത്യസന്ധമായി ഓട്ടത്തിൽ പങ്കെടുത്തവർക്ക് ഇതൊരു തീരാക്കളങ്കമാണെന്ന് മാരത്തോണിന്റെ അധ്യക്ഷ നാൻസി ലിബർമാൻ വ്യക്തമാക്കി. ചതിയിലൂടെയാണ് കെന്റൽ വിജയിയായത്. ഇത് സംബന്ധിച്ച തെളിവുകൾ ഹാജരാക്കുന്ന പക്ഷം ഇവരെ അയോഗ്യയാക്കുന്നതിൽ നിന്നും പിന്മാറുമെന്നും നാൻസി കൂട്ടിച്ചേർത്തു. ഇവർ അയോഗ്യയായാൽ ആൻഡ്രിയ കാൾ ഈ വർഷത്തെ വിജയിയാകും.