സംസ്ഥാന സ്‌കൂൾ കായികമേള: ആതിരക്കും ബിബിനും അഫ്‌സലിനും ഇരട്ട സ്വർണ്ണം

സംസ്ഥാന സ്കൂൾ കായികമേളയിൽ എറണാകുളത്തിന്റെ ബിബിൻ ജോർജിനും കോഴിക്കോടിന്റെ കെ.ആർ. ആതിരക്കും പാലക്കാടിന്റെ മുഹമ്മദ് അഫ്സലിനും ഇരട്ട സ്വർണ്ണം.
 | 

സംസ്ഥാന സ്‌കൂൾ കായികമേള: ആതിരക്കും ബിബിനും അഫ്‌സലിനും ഇരട്ട സ്വർണ്ണം

 തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ എറണാകുളത്തിന്റെ ബിബിൻ ജോർജിനും കോഴിക്കോടിന്റെ കെ.ആർ. ആതിരക്കും പാലക്കാടിന്റെ മുഹമ്മദ് അഫ്‌സലിനും ഇരട്ട സ്വർണ്ണം.

ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്ററിലാണ് എറണാകുളം കോതമംഗലം മാർ ബേസിലിന്റെ ബിബിൻ ജോർജ് സ്വർണ്ണം നേടിയത്. നേരത്തെ നടന്ന ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിലും ബിബിൻ സ്വർണം നേടിയിരുന്നു. സീനിയർ ആൺകുട്ടികളുടെ 1500 മീറ്ററിലാണ് പാലക്കാട് പറളിയുടെ മുഹമ്മദ് അഫ്‌സൽ രണ്ടാം സ്വർണം നേടിയത്. സീനിയർ ആൺകുട്ടികളുടെ 5000 മീറ്ററിലായിരുന്നു അഫ്‌സലിന്റെ ആദ്യ സ്വർണം. 1500 മീറ്ററിൽ ദേശിയ റിക്കാർഡോടെയാണ് അഫ്‌സൽ സ്വർണം നേടിയത്.

ജൂനിയർ പെൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിലാണ് കോഴിക്കോട് നെല്ലിപ്പോയിൽ സെന്റ് ജോൺസ് സ്‌കൂളിലെ കെ.ആർ ആതിര സ്വർണം നേടിയത്. 3000 മീറ്ററിലും ആതിര സ്വർണം നേടിയിരുന്നു.

122 പോയിന്റുമായി എറണാകുളമാണ് ഒന്നാം സ്ഥാനത്ത്. 90 പോയിന്റുമായി പാലക്കാടാണ് തൊട്ടു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്.