ഏഷ്യൻ ഗെയിംസ്: ടിന്റു ലൂക്കയ്ക്ക് വെള്ളി

ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 800 മീറ്ററിൽ മലയാളി താരം ടിന്റു ലൂക്കയ്ക്ക് വെള്ളി. നേരിയ വ്യത്യാസത്തിനാണ് ടിന്റുവിന് സ്വർണം നഷ്ടമായത്. ഒരു മിനിറ്റ് 59: 19 സെക്കന്റിലാണ് ടിന്റു ഫിനിഷ് ചെയ്തത്. അവസാന 50 മീറ്ററിലാണ് ടിന്റു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ ജേതാവാണ് ടിന്റു. കസാഖിസ്ഥാന്റെ മാർഗരിറ്റ മുഖഷേവാക്കിനാണ് സ്വർണം. സമയം ഒരു മിനിറ്റ് 59.02 സെക്കൻഡ്.
 | 

ഏഷ്യൻ ഗെയിംസ്: ടിന്റു ലൂക്കയ്ക്ക് വെള്ളി

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 800 മീറ്ററിൽ മലയാളി താരം ടിന്റു ലൂക്കയ്ക്ക് വെള്ളി. നേരിയ വ്യത്യാസത്തിനാണ് ടിന്റുവിന് സ്വർണം നഷ്ടമായത്. ഒരു മിനിറ്റ് 59: 19 സെക്കന്റിലാണ് ടിന്റു ഫിനിഷ് ചെയ്തത്. അവസാന 50 മീറ്ററിലാണ് ടിന്റു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ വെങ്കല മെഡൽ ജേതാവാണ് ടിന്റു. കസാഖിസ്ഥാന്റെ മാർഗരിറ്റ മുഖഷേവാക്കിനാണ് സ്വർണം. സമയം ഒരു മിനിറ്റ് 59.02 സെക്കൻഡ്.

മെഡൽ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് ടിന്റെ ലൂക്ക പറഞ്ഞു. പ്രകടനത്തിന് കാലാവസ്ഥ പ്രതികൂലമായില്ലെന്നും ആദ്യലാപ്പിൽ വേഗം കൂടിയതാണ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ കാരണമായതെന്നും ടിന്റു പ്രതികരിച്ചു.