ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ടിന്റു ലൂക്കയ്ക്ക് സ്വർണം

ചൈനയിലെ വുഹാനിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക് മീറ്റിൽ ഇന്ത്യയുടെ മലയാളി താരം ടിന്റു ലൂക്കയ്ക്ക് സ്വർണം. വനിതകളുടെ 800 മീറ്ററിലാണ് ടിന്റുവിന്റെ സ്വർണ നേട്ടം. ഒരു അന്താരാഷ്ട്ര മീറ്റിൽ ടിന്റുവിന്റെ ആദ്യ സ്വർണമാണിത്. 2:06.33 മിനിറ്റിൽ ഓടിയെത്തിയാണ് ടിന്റു 800 മീറ്റർ ഫൈനലിൽ കടന്നത്.
 | 
ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ടിന്റു ലൂക്കയ്ക്ക് സ്വർണം

വുഹാൻ: ചൈനയിലെ വുഹാനിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യയുടെ മലയാളി താരം ടിന്റു ലൂക്കയ്ക്ക് സ്വർണം. വനിതകളുടെ 800 മീറ്ററിലാണ് ടിന്റുവിന്റെ സ്വർണ നേട്ടം. ഒരു അന്താരാഷ്ട്ര മീറ്റിൽ ടിന്റുവിന്റെ ആദ്യ സ്വർണമാണിത്. 2:06.33 മിനിറ്റിൽ ഓടിയെത്തിയാണ് ടിന്റു 800 മീറ്റർ ഫൈനലിൽ കടന്നത്.

ഇതോടെ, ചാംപ്യൻഷിപ്പിൻ ഇന്ത്യയുടെ സ്വർണനേട്ടം നാലായി. ഷോട്ടപുട്ട് താരം ഇന്ദർജിത്ത് സിങ്, ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ, 3000 മീറ്റർ സ്റ്റീപ്പിൽ ചേസിൽ ലളിത ബാബർ എന്നിവർ നേരത്തെ ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു.