ലോക റെക്കോര്‍ഡ് തകര്‍ത്ത് 95 കാരന്റെ ഇരുനൂറ് മീറ്റര്‍ സ്പ്രിന്റ്‌ പ്രകടനം

ഇരുനൂറ് മീറ്റര് ഓട്ട മത്സരത്തില് ലോക റെക്കോര്ഡ് തിരുത്തുക. അതും 95 വയസ്സുള്ള ഒരാള്. കേട്ടാല് അദ്ഭുതം തോന്നും.
 | 
ലോക റെക്കോര്‍ഡ് തകര്‍ത്ത് 95 കാരന്റെ ഇരുനൂറ് മീറ്റര്‍ സ്പ്രിന്റ്‌ പ്രകടനം

 

ലണ്ടന്‍: ഇരുനൂറ് മീറ്റര്‍ ഓട്ട മത്സരത്തില്‍ ലോക റെക്കോര്‍ഡ് തിരുത്തുക. അതും 95 വയസ്സുള്ള ഒരാള്‍. കേട്ടാല്‍ അദ്ഭുതം തോന്നും. എന്നാല്‍ സംഗതി സത്യമാണ്. ഡോ. ചാള്‍സ് യൂഗ്‌സ്റ്റര്‍ എന്ന റിട്ടയേര്‍ഡ് ദന്തഡോക്ടറാണ് 200 മീറ്റര്‍ സ്പ്രിന്റില്‍ ലോകറെക്കോര്‍ഡ് തകര്‍ത്തത്.

എന്നാല്‍ ഇത് ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലുള്ള ലോക റെക്കോര്‍ഡൊന്നുമല്ലെന്നു മാത്രം. 95 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തിലെ ലോകറെക്കോര്‍ഡാണ് യൂഗ്‌സ്റ്റര്‍ തകര്‍ത്തത്. ലണ്ടനില്‍ നടന്ന ബ്രിട്ടീഷ് മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലാണ് 55.48 സെക്കന്‍ഡ് സമയത്തോടെ പുതിയ റെക്കോര്‍ഡ് പിറന്നത്.

നിലവിലുണ്ടായിരുന്ന 55.50 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് യൂഗ്‌സ്റ്റര്‍ തിരുത്തിയത്. ഇതു മാത്രമല്ല, അറുപത് മീറ്ററിലെ ബ്രിട്ടീഷ് ഇന്‍ഡോര്‍ റെക്കോര്‍ഡ്, നൂറ്, ഇരുനൂറ് മീറ്ററുകളിലെ ബ്രിട്ടീഷ് മാസ്റ്റേഴ്‌സ് ഔട്ട്‌ഡോര്‍ റെക്കോര്‍ഡുകള്‍ എന്നിവയും ഈ മുന്‍ ഡെന്റിസ്റ്റിന്റെ പേരിലുണ്ട്. കക്ഷി ചില്ലറക്കാരനല്ലെന്നു മനസ്സിലായില്ലേ. കഴിഞ്ഞ വര്‍ഷം മാത്രം മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങിയ യൂഗ്സ്റ്റര്‍ ഇത്രയയും റെക്കോര്‍ഡുകള്‍ ഭേദിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നായിരുന്നു മത്സരശേഷം കോച്ച് സില്‍വിയയുടെ പ്രതികരണം.

വീഡിയോ കാണാം