സിക വൈറസ് ഭീഷണി മൂലം ഒളിമ്പിക്‌സ് വേദി മാറ്റണമെന്ന നിര്‍ദേശം ലോകാരോഗ്യ സംഘടന തള്ളി

സിക വൈറസ് രോഗ ബാധയുള്ളതു കാരണം ബ്രസീലിലെ റിയോ ഡി ജനീറോയില് നടത്താന് തീരുമാനിച്ചിരിക്കുന്ന ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന നിര്ദേശം ലോകാരോഗ്യ സംഘടന തള്ളി. ലോകത്തെ 150ല്പരം പ്രമുഖ ഡോക്ടര്മാരുടെയും ആരോഗ്യ വിദഗ്ധന്മാരുടെയും ഗവേഷകരുടേയും സംഘമാണ് കത്തിലൂടെ ഈ ആവശ്യമുന്നയിച്ചത്.
 | 

സിക വൈറസ് ഭീഷണി മൂലം ഒളിമ്പിക്‌സ് വേദി മാറ്റണമെന്ന നിര്‍ദേശം ലോകാരോഗ്യ സംഘടന തള്ളി

ജനീവ: സിക വൈറസ് രോഗ ബാധയുള്ളതു കാരണം ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന നിര്‍ദേശം ലോകാരോഗ്യ സംഘടന തള്ളി. ലോകത്തെ 150ല്‍പരം പ്രമുഖ ഡോക്ടര്‍മാരുടെയും ആരോഗ്യ വിദഗ്ധന്‍മാരുടെയും ഗവേഷകരുടേയും സംഘമാണ് കത്തിലൂടെ ഈ ആവശ്യമുന്നയിച്ചത്.

സിക വൈറസ് രോഗ ബാധ കണ്ടെത്തിയ ബ്രസീലില്‍ എത്തുന്നതില്‍ ലോകമെമ്പാടുനിന്നുമുള്ള കായികതാരങ്ങള്‍ക്കും അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഭയമുണ്ടെന്ന വിലയിരുത്തല്‍ ലോകാരോഗ്യ സംഘടന തള്ളിക്കളഞ്ഞു.

ലോകാരോഗ്യ സംഘടനയും ഒളിമ്പിക്സ് കമ്മിറ്റിയും തമ്മില്‍ ആറുവര്‍ഷം മുമ്പ് ധാരണയുണ്ടാക്കിയതിനാല്‍ സംഘടന ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുത്തേക്കില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിലവില്‍ 60 രാജ്യങ്ങളില്‍ സിക വൈറസ് ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ 39 രാജ്യങ്ങളിലും ഈ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒളിമ്പിക്സ് മാറ്റിവയ്ക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് ലോകാരോഗ്യ സംഘടന മറുപടിക്കുറിപ്പില്‍ പറഞ്ഞു.

രോഗം പിടിപെടാതിരിക്കാനുളള ഏറ്റവും നല്ല മാര്‍ഗം പൊതുജനാരോഗ്യ മുന്നറിയിപ്പുകള്‍ മനസിലാക്കുകയും അതനുസരിച്ച് പെരുമാറുകയുമാണ്. സിക വൈറസ് മൂലം ഒളിമ്പിക്സ് മാറ്റിവയ്ക്കുന്നതിനോടും വേദി മാറ്റുന്നതിനോടും ഒളിമ്പിക്സ് കമ്മിറ്റിയും വിയോജിപ്പ് പ്രകടിപ്പിച്ചു.