വനിതാ കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസ് വനിത വിഭാഗം കബഡിയിൽ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യക്ക് സ്വർണം. ഫൈനലിൽ ഇറാനെയാണ് ഇന്ത്യ തോൽപിച്ചത് (31-21).
 | 
വനിതാ കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണം

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിത വിഭാഗം കബഡിയിൽ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യക്ക് സ്വർണം. ഫൈനലിൽ ഇറാനെയാണ് ഇന്ത്യ തോൽപിച്ചത് (31-21). ഒന്നാം പകുതിയിൽ നാല് പോയിന്റിന്റെ ലീഡായിരുന്ന ഇന്ത്യ രണ്ടാം പകുതിയിലാണ് ഇറാനെ അക്ഷരാർഥത്തിൽ തറപറ്റിച്ചത്. ഇന്നലെ ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ പാക്കിസ്ഥാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് ഇന്ത്യ സ്വർണം നേടിയിരുന്നു. വനിതകളുടെ 4 X 400 മീറ്റർ റിലേയിലും ഇന്ത്യക്ക് സ്വർണം ലഭിച്ചിരുന്നു.

ഇതോടെ പത്ത് സ്വർണവും ഒൻപത് വെള്ളിയും 37 വെങ്കലവുമടക്കം 56 മെഡലുകളുമായി മെഡൽ നിലയിൽ ഇന്ത്യ ഏഴാമതെത്തി. 142 സ്വർണവും 101 വെള്ളിയും 79 വെങ്കലവുമടക്കം 322 മെഡലുകളുമായി ചൈനയാണ് ഒന്നാംസ്ഥാനത്ത്.