ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സൈനയ്ക്ക് വെള്ളി
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്വാളിന് വെള്ളി. ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ സ്പെയിനിന്റെ കരോലിന മാരിനോ ആണ് സൈനയെ പരാജയപ്പെടുത്തിയത്. സ്കോർ 16-21, 19-21.
Aug 16, 2015, 15:05 IST
|
ജക്കാർത്ത: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ്വാളിന് വെള്ളി. ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ സ്പെയിനിന്റെ കരോലിന മാരിനോ ആണ് സൈനയെ പരാജയപ്പെടുത്തിയത്. സ്കോർ 16-21, 19-21.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി ഫൈനലിലെത്തുന്ന ആദ്യ താരമാണ് സൈന. 2013 ലും 2014 ലും പി.വി സിന്ദു നേടിയ വെങ്കലമായിരുന്നു ഇന്ത്യ ലോക ചാമ്പ്യൻഷിപ്പിൽ നേടിയ ഉയർന്ന നേട്ടം. ക്വർട്ടറിൽ മുൻ ലോക ഒന്നാം നമ്പർ താരം വാങ് യിഹാനെ തോൽപ്പിച്ചാണ് ലോക രണ്ടാം നമ്പർ താരമായ സൈന സെമിയിൽ കടന്നത്.