ലോക ചെസ്: കാൾസൺ വീണ്ടും ചാമ്പ്യൻ

ലോക ചാംപ്യൻ നോർവെയുടെ മാഗ്നസ് കാൾസൺ ലോക ചെസ് കിരീടം നിലനിർത്തി. പതിനൊന്നാം ഗെയിമിൽ മധ്യഘട്ടത്തിൽ മുൻതൂക്കം നേടിയശേഷം 45 നീക്കങ്ങൾക്കൊടുവിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് തോൽവി സമ്മതിച്ചു.
 | 
ലോക ചെസ്: കാൾസൺ വീണ്ടും ചാമ്പ്യൻ

 

സോചി: ലോക ചാംപ്യൻ നോർവെയുടെ മാഗ്‌നസ് കാൾസൺ ലോക ചെസ് കിരീടം നിലനിർത്തി. പതിനൊന്നാം ഗെയിമിൽ മധ്യഘട്ടത്തിൽ മുൻതൂക്കം നേടിയശേഷം 45 നീക്കങ്ങൾക്കൊടുവിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് തോൽവി സമ്മതിച്ചു. ഇതോടെ അഞ്ചര പോയിന്റുമായി കളിക്കാനിറങ്ങിയ കാൾസൺ ആറര പോയിന്റ് നേടി ചാമ്പ്യനായി. ആനന്ദിന് 4.5 പോയിന്റാണ് നേടാനായത്. 12 ഗെയിമുകളുടെ ചാമ്പ്യൻഷിപ്പ് തീരാൻ ഒരു ഗെയിം ബാക്കിനിൽക്കെയാണ് കാൾസന്റെ വിജയം.

തുടക്കത്തിൽ നന്നായി പ്രതിരോധിച്ച ആനന്ദിന് ഇടയ്ക്കുവെച്ച് വന്ന പിഴവ് ഗെയിമിന്റെ ഗതി മാറ്റിമറിച്ചു. 27ാം നീക്കത്തിൽ റൂക്കിനെ ബലി നൽകി നടത്തിയ എക്‌സ്‌ചേഞ്ച് സാക്രിഫൈസിലാണ് ആനന്ദിന് പിഴച്ചത്. തന്റെ 27-ാം നീക്കം വിധി നിർണയിച്ചുവെന്ന് മൽസര ശേഷം ആനന്ദ് പറഞ്ഞു.
കഴിഞ്ഞവർഷം പൊരുതാതെയാണ് ആനന്ദ് കീഴടങ്ങിയതെങ്കിൽ ഇക്കുറി വീറുറ്റ പോരാട്ടം തന്നെ കാഴ്ചവെച്ചു.