ലോക ചെസ്: ആനന്ദ്-കാൾസൺ പോരാട്ടം സമനിലയിൽ

ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദും നിലവിലെ ചാമ്പ്യൻ നോർവേയുടെ മാഗ്നസ് കാൾസണും സമനിലയിൽ പിരിഞ്ഞു. റഷ്യയിലെ സോചിയിൽ നടന്ന മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ തോൽവി മുന്നിൽ കണ്ട ആനന്ദ് 48 നീക്കങ്ങൾക്കൊടുവിൽ ഏറെ പണിപ്പെട്ടാണ് സമനില പിടിച്ചത്.
 | 
ലോക ചെസ്: ആനന്ദ്-കാൾസൺ പോരാട്ടം സമനിലയിൽ

 

സോചി: ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദും നിലവിലെ ചാമ്പ്യൻ നോർവേയുടെ മാഗ്‌നസ് കാൾസണും സമനിലയിൽ പിരിഞ്ഞു. റഷ്യയിലെ സോചിയിൽ നടന്ന മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ തോൽവി മുന്നിൽ കണ്ട ആനന്ദ് 48 നീക്കങ്ങൾക്കൊടുവിൽ ഏറെ പണിപ്പെട്ടാണ് സമനില പിടിച്ചത്.

ആനന്ദ് വെള്ളക്കരുവിലും കാൾസൺ കറുത്ത കരുവിലും കളിച്ചു. ഇതോടെ ഇരുവർക്കും അര പോയിൻറ് വീതമായി. 28 വരെ നടക്കുന്ന 12 ഗെയിമുകളുടെ ചാമ്പ്യൻഷിപ്പിൽ ആദ്യം ആറര പോയിന്റ് നേടുന്നയാളാണു ജേതാവാകുക.