ഓസ്ട്രേലിയൻ ഓപ്പണിൽ നിന്നും സൈന പുറത്ത്
ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർസീരീസ് ബാഡ്മിന്റണിൽ നിന്നും ലോക ഒന്നാം നമ്പർ വനിതാ സിംഗിൾസ് താരം സൈന നെഹ്വാൾ പുറത്തായി.
May 29, 2015, 17:42 IST
| 
സിഡ്നി: ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർസീരീസ് ബാഡ്മിന്റണിൽ നിന്നും ലോക ഒന്നാം നമ്പർ വനിതാ സിംഗിൾസ് താരം സൈന നെഹ്വാൾ പുറത്തായി. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഷിസിയൻ വാംഗിനോടാണ് സൈന പരാജയപ്പെട്ടത്. സ്കോർ 15-21, 13-21.
2010 ലെ ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവാണ് ലോക 6ാം നമ്പർ താരമായ ഷിസിയൻ. ശനിയാഴ്ച നടക്കാനിരിക്കുന്ന സെമിഫൈനലിൽ ഷിസിയൻ ലോക 12ാം റാങ്കുകാരി ദക്ഷിണ കൊറിയയുടെ ബായോൺ ജുവിനെ നേരിടും.