ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം പി.വി സിന്ധുവിന്

ബാഡ്മിന്റണ് വേള്ഡ് ടൂര് ഫൈനല്സില് ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഫൈനലില് രണ്ടാം സീഡ് ജപ്പാന് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്ക്ക് തകര്ത്താണ് സിന്ധു കിരീടമമിഞ്ഞത്. സ്കോര്: 21-19, 21-17. ബാഡ്മിന്റണ് വേള്ഡ് ടൂര് ഫൈനല്സില് കിരീടം നേടുന്ന ആദ്യ ഇന്ത്യന് താരമാണ് സിന്ധു.
 | 
ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം പി.വി സിന്ധുവിന്

ഗ്വാങ്ചൗ: ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഫൈനലില്‍ രണ്ടാം സീഡ് ജപ്പാന്‍ താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധു കിരീടമമിഞ്ഞത്. സ്‌കോര്‍: 21-19, 21-17. ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.

ഫൈനലില്‍ മുന്‍തൂക്കം പ്രവചിക്കപ്പെട്ടത് നൊസോമിക്കായിരുന്നു. എന്നാല്‍ സിന്ധുവിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ ജപ്പാന്റെ സൂപ്പര്‍ താരം കീഴടങ്ങി. ആവേശം നിറഞ്ഞ ആദ്യ സെറ്റില്‍ നൊസോമി വിജയം മണത്തെങ്കിലും അവാസാന നിമിഷം സിന്ധു വിജയം പിടിച്ചെടുത്തു. മത്സരത്തിന്റെ തുടക്കത്തില്‍ കളം നിറഞ്ഞ് കളിച്ച സിന്ധു 11-6 എന്ന നിലയില്‍ നൊസോമിയെ പിന്നിലാക്കി. എന്നാല്‍ പിന്നീട് നൊസോമി ശക്തമായ തിരിച്ചുവരവ് നടത്തി സ്‌കോര്‍ 16-16ലെത്തിച്ചു. അവസാനം സിന്ധുവിന്റെ മികച്ച സെര്‍വുകളും പവര്‍ ഷോട്ടുകള്‍ക്കും മുന്നില്‍ നൊസോമി കീഴടങ്ങുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ട് റൗണ്ടുകളിലും എതിരാളികള്‍ക്ക് ഒരവസരവും നല്‍കാതെയാണ് സിന്ധു ജയിച്ചു കയറിയത്. ലോക റാങ്കിങ്ങില്‍ ഒന്നാമതുള്ള തായ് സു യിങ്ങിനേയും രണ്ടാമതുള്ള യമാഗുച്ചിയേയും സിന്ധു പരാജയപ്പെടുത്തി. സീസണിലെ അവസാന കിരീടം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലായിരിക്കും അടുത്ത വര്‍ഷം സിന്ധു ഇറങ്ങുക.