ഗുസ്തി പിടിച്ച് ഇന്ത്യ സ്വർണം സ്വന്തമാക്കി
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം. 65 കിലോ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ യോഗേശ്വർ ദത്താണ് സ്വർണം സ്വന്തമാക്കിയത്. തജിക്കിസ്ഥാന്റെ സലിംഖാൻ യൂസുപ്പോവിനെയാണ് യോഗേശ്വർ പരാജയപ്പെടുത്തിയത്.
Sep 28, 2014, 16:21 IST
|
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നാലാം സ്വർണം. 65 കിലോ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ യോഗേശ്വർ ദത്താണ് സ്വർണം സ്വന്തമാക്കിയത്. തജിക്കിസ്ഥാന്റെ സലിംഖാൻ യൂസുപ്പോവിനെയാണ് യോഗേശ്വർ പരാജയപ്പെടുത്തിയത്.
ഇത് കൂടാതെ വനിതകളുടെ 400 മീറ്റർ ഓട്ടത്തിലും ഇന്ത്യ വെങ്കലം സ്വന്തമാക്കി. പൂവമ്മ രാജുവാണ് വെങ്കലം നേടിയത്. പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ രാജീവ് അരോകിയയും വെങ്കലം സ്വന്തമാക്കി. ഇതോടെ നാല് സ്വർണവും അഞ്ച് വെള്ളിയും 26 വെങ്കലവുമുൾപ്പെടെ ഇന്ത്യ മെഡൽ പട്ടികയിൽ എട്ടാമതായി. 102 സ്വർണവുമായി ചൈന തന്നെയാണ് മുന്നിൽ. 41 സ്വർണം നേടി ആതിഥേയരായ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും, 32 സ്വർണവുമായി ജപ്പാൻ മൂന്നാം സ്ഥാനത്തുമാണ്.