ലോകകപ്പ്: പാക്കിസ്ഥാന് ജയം

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം തോൽവി. പാക്കിസ്ഥാനോട് 29 റൺസിനാണ് ദക്ഷിണാഫ്രിക്ക തോറ്റത്. മഴ മൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 46.4 ഓവറിൽ 222 റൺസിന് പുറത്തായി. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 47 ഓവറിൽ 232 റൺസായി പുനർനിർണയിച്ചു.
 | 

ലോകകപ്പ്: പാക്കിസ്ഥാന് ജയം
വില്ലിംഗ്ടൺ: ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം തോൽവി. പാക്കിസ്ഥാനോട് 29 റൺസിനാണ് ദക്ഷിണാഫ്രിക്ക തോറ്റത്. മഴ മൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 46.4 ഓവറിൽ 222 റൺസിന് പുറത്തായി. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 47 ഓവറിൽ 232 റൺസായി പുനർനിർണയിച്ചു. എന്നാൽ 33.2 ഓവറിൽ 202 റൺസിന് ദക്ഷിണാഫ്രിക്ക പുറത്താവുകയായിരുന്നു. ഇതോടെ പാക്കിസ്ഥാൻ ക്വാർട്ടർ സാധ്യത നിലനിർത്തി.

മൂന്ന് വിക്കറ്റുകൾ വീതം നേടിയ മുഹമ്മദ് ഇർഫാൻ, റാഹത് അലി, വഹാബ് റിയാസ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. സൊഹൈൽ ഖാൻ ഒരു വിക്കറ്റ് നേടി. 77 റൺസ് സ്‌കോർ ചെയ്ത നായകൻ ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കക്കായി പൊരുതിയെങ്കിലും കാര്യമുണ്ടായില്ല.

56 റൺസ് നേടിയ ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖിനും 48 റൺസെടുത്ത സർഫ്രാസ് അഹമ്മദിനും ഒഴികെ മറ്റാർക്കും പാക് നിരയിൽ തിളങ്ങാനായില്ല.