പാക്കിസ്ഥാൻ ക്വാർട്ടറിൽ; അയർലൻഡിനെതിരെ 7 വിക്കറ്റ് ജയം
ലോകകപ്പ് പ്രാഥമിക റൗണ്ടിലെ നിർണ്ണായക മത്സരത്തിൽ പാക്കിസ്ഥാൻ അയർലൻഡിനെ 7 വിക്കറ്റിന് തോൽപ്പിച്ചു. കരിയറിലെ ആദ്യ സെഞ്ചുറി നേടിയ സർഫ്രാസ് അഹമ്മദിന്റെ ബാറ്റിംഗാണ് പാക്കിസ്ഥാന്റെ വിജയം അനായാസമാക്കിയത്.
Mar 15, 2015, 17:15 IST
| അഡ്‌ലെയ്ഡ്: ലോകകപ്പ് പ്രാഥമിക റൗണ്ടിലെ നിർണ്ണായക മത്സരത്തിൽ പാക്കിസ്ഥാൻ അയർലൻഡിനെ 7 വിക്കറ്റിന് തോൽപ്പിച്ചു. കരിയറിലെ ആദ്യ സെഞ്ചുറി നേടിയ സർഫ്രാസ് അഹമ്മദിന്റെ ബാറ്റിംഗാണ് പാക്കിസ്ഥാന്റെ വിജയം അനായാസമാക്കിയത്. 101 റൺസെടുത്ത് സർഫ്രാസ് പുറത്താകാതെ നിന്നു. 23 പന്തുകൾ ബാക്കി നിൽക്കെയാണ് പാക്കിസ്ഥാന്റെ വിജയം.
അയർലൻഡിനെതിരെയുള്ള വിജയത്തോടെ പൂൾ ബിയിൽ മൂന്നാം സ്ഥാനവുമായി പാക്കിസ്ഥാൻ ക്വാർട്ടറിൽ കടന്നു. വെള്ളിയാഴ്ച അയർലൻഡിൽ വെച്ച് നടക്കുന്ന ക്വാർട്ടർ മത്സരത്തിൽ പാക്കിസ്ഥാൻ ഓസ്‌ട്രേലിയയെ നേരിടും. അതേസമയം അയർലൻഡ് ക്വാർട്ടർ കാണാതെ പുറത്തായി.