പാക്കിസ്ഥാന് ബാറ്റിംഗ്; രണ്ട് വിക്കറ്റുകൾ നഷ്ടമായി

ലോകകപ്പ് ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ ടോസ് നേടിയ പാക്കിസ്ഥാൻ ഓസ്ട്രേലിയയ്ക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. പത്ത് ഓവറിൽ എത്തി നിൽക്കെ പാക്കിസ്ഥാന് 2 വിക്കറ്റുകൾ നഷ്ടമായി. നിലവിൽ മിസ്വാഹ്, ഹാരിസ് സോഹേൽ എന്നിവരാണ് ക്രീസിൽ. 12.2 ഓവർ പിന്നിടുമ്പോൾ പാക്കിസ്ഥാൻ 50 റൺസെടുത്തിട്ടുണ്ട്.
 | 

പാക്കിസ്ഥാന് ബാറ്റിംഗ്; രണ്ട് വിക്കറ്റുകൾ നഷ്ടമായി

അഡ്‌ലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ ടോസ് നേടിയ പാക്കിസ്ഥാൻ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. പത്ത് ഓവറിൽ എത്തി നിൽക്കെ പാക്കിസ്ഥാന് 2 വിക്കറ്റുകൾ നഷ്ടമായി. നിലവിൽ മിസ്വാഹ്, ഹാരിസ് സോഹേൽ എന്നിവരാണ് ക്രീസിൽ. 12.2 ഓവർ പിന്നിടുമ്പോൾ പാക്കിസ്ഥാൻ 50 റൺസെടുത്തിട്ടുണ്ട്.

ടീമിൽ മാറ്റങ്ങളില്ലാതെയാണ് പാക്കിസ്ഥാൻ കളിക്കാനിറങ്ങുന്നത്. ഓസ്‌ട്രേലിയൻ ടീമിൽ പാറ്റ് കമ്മിൻസിന് പകരം ജോഷ് ഹേസൽവുഡിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മൽസരത്തിൽ ജയിക്കുന്ന ടീമിനെ ഇന്ത്യ സെമിയിൽ നേരിടും.

പ്രാഥമിക റൗണ്ടിൽ ഇന്ത്യയോടും വെസ്റ്റ് ഇൻഡീസിനോടും തോറ്റാണ് പാക്കിസ്ഥാൻ തുടങ്ങിയത്. എന്നാൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച ജയത്തോടെ പാക്കിസ്ഥാൻ തിരിച്ചെത്തി. മികച്ച ലൈനിലും ലെങ്തിലും പന്തെറിയുന്ന പേസ് നിരയാണു പാക്കിസ്ഥാന്റെ ശക്തി. എന്നാൽ, പരുക്കുമൂലം പേസ് ബോളർ മുഹമ്മദ് ഇർഫാൻ ടൂർണമെന്റിൽ നിന്നും പുറത്തായത് ടീമിന് തിരിച്ചടിയാകുമെന്നാണ് സൂചന.

ആദ്യ റൗണ്ടിൽ ന്യൂസീലൻഡിനോട് മാത്രമാണ് ഓസ്‌ട്രേലിയ പരാജയപ്പെട്ടത്. ബാറ്റിങ്ങിൽ ഗ്ലെൻ മാക്‌സ്‌വെൽ, ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത്, മൈക്കൽ ക്ലാർക്ക് എന്നിവരിലാണ് ഓസീസിന്റെ പ്രതീക്ഷ.