പാറ്റ് കമ്മിൻസ് ഇനി ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ; നായകനാകുന്ന ആദ്യ ഫാസ്റ്റ് ബൗളർ

 | 
cummins

ആഷസ് പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പാറ്റ് കമ്മിൻസ് നയിക്കും. ഓസീസ് ടീമിന്റെ 47മത് ടെസ്റ്റ് ക്യാപ്റ്റനായ കമ്മിൻസ് നായകനാകുന്ന ആദ്യ ഫാസ്റ്റ് ബൗളർകൂടിയാണ്. സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റൻ. റിച്ചി ബെനോക്ക് ശേഷം നായകനാകുന്ന ആദ്യ ബൗളറുമാണ് കമ്മിൻസ്.

ലൈം​ഗീക വിവാദത്തെ തുടർന്ന് സ്ഥാനം നഷ്ടമായ ടിം പൈനിന് പകരക്കാരനായിട്ടാണ് കമ്മിൻസിനെ നിയമിക്കുന്നത്. രണ്ട് വർഷമായി വൈസ് ക്യാപ്റ്റനുമായിരുന്നു കമ്മിൻസ്. "ഓസ്ട്രേലിയൻ ടീമിന്റെ നായകനായി തെരഞ്ഞെടുത്തത് അം​ഗീകരമായി കണക്കാക്കുന്നു. കഴിഞ്ഞ ഏതാനും വർഷമായി ടിം പൈൻ നൽകിയതു പോലുള്ള നേതൃത്വം ടീമിന് നൽകാൻ ഞാൻ ആ​ഗ്രഹിക്കുന്നു. എന്നേയും സ്മിത്തിനേയും പോലുള്ള പരിചയ സമ്പന്നരായ ഏതാനും മുതിർന്ന താരങ്ങളും മികച്ച യുവനിരയുമുള്ള നല്ലൊരു ടീമാണ് ഇപ്പോൾ ഓസ്ട്രേലിയ. അതിനാൽ തന്നെ ഇത് വലിയ അം​ഗീകരാവുമാണ്". കമ്മിൻസ് പ്രസ്താവനയിൽ പറഞ്ഞു. 


മുപ്പത്തിനാല് ടെസ്റ്റുകളിൽ നിന്നായി 164 വിക്കറ്റുകളാണ് കമ്മിൻസ് വീഴ്ത്തിയിട്ടുള്ളത്. 2011ലാണ് അരങ്ങേറ്റം. പിന്നീട് പരിക്കു കാരണം മാറി നിൽക്കേണ്ടി വന്നു. ഡിസംബർ 8ന് ​ഗാബയിലാണ് ആദ്യ ടെസ്റ്റ്.