ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഫിൽ ഹ്യൂഗസിന്റെ നില ഗുരുതരം

ക്രിക്കറ്റ് മൽസരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഫിൽ ഹ്യൂഗസിന്റെ ആരോഗ്യനില അതീവ ഗുരുതരം. ഹ്യൂഗസിന് അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം സെന്റ് വിൻസൺസ് ആശുപത്രി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
 | 
ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഫിൽ ഹ്യൂഗസിന്റെ നില ഗുരുതരം

 

സിഡ്‌നി: ക്രിക്കറ്റ് മൽസരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഫിൽ ഹ്യൂഗസിന്റെ ആരോഗ്യനില അതീവ ഗുരുതരം. ഹ്യൂഗസിന് അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം സെന്റ് വിൻസൺസ് ആശുപത്രി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസൗത്ത് വെയ്ൽസിന് എതിരായി ബാറ്റ് ചെയ്യുന്നതിനിടെ തലയ്ക്കു ഗുരുതര പരിക്കേറ്റാണ് ഹ്യൂഗസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആഭ്യന്തര ക്രിക്കറ്റ് മൽസരത്തിനിടെ ബാറ്റ് ചെയ്യുമ്പോഴായിരുന്നു അപകടം. ന്യൂ സൗത്ത് വെയ്ൽസ് താരം സീൻ അബോട്ടിന്റെ ബൗൺസർ തലയിൽ പതിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ബോൾ തലയുടെ ഒരുവശത്ത് ആഘാതമേൽപ്പിക്കുകയായിരുന്നു. ഏതാനും സെക്കന്റുകൾ ഗ്രൗണ്ടിൽ മുന്നോട്ടു ചാഞ്ഞു നിന്ന ഹ്യൂഗസ് അധികം താമസിയാതെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഹ്യൂഗസിനെ ആശുപത്രിയിലേക്ക് മാറ്റി. ഓസ്‌ട്രേലിയയ്ക്കായി 63 റൺസെടുത്ത് നിൽക്കുമ്പോഴായിരുന്നു അപകടം.

2009-ൽ ക്രിക്കറ്റ് ജീവിതത്തിലേയ്ക്ക് പ്രവേശിച്ച 25-കാരനായ ഹ്യൂഗസ് ഓസ്‌ട്രേലിയയ്ക്കായി 26 ടെസ്റ്റും 25 ഏകദിനവും കളിച്ചിട്ടുണ്ട്. ഇന്ത്യയുമായി അടുത്തയാഴ്ച്ച തുടങ്ങാനിരിക്കുന്ന ടെസ്റ്റ് സീരീസുകളിൽ പരിക്കേറ്റ മൈക്കൽ ക്ലാർക്കിനു പകരക്കാരനായി ഹ്യൂഗസ് കളിക്കേണ്ടതായിരുന്നു.