പോപ്പെയും വോക്ക്‌സും പ്രതിരോധിച്ചു; ലീഡ് നേടി ഇംഗ്ലണ്ട്

 | 
Pope

ഇംഗ്ലീഷ് മധ്യനിര താരം ഓലി പോപ്പെ പൊരുത്തിയപ്പോൾ ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ആതിഥേയർക്ക് ഒന്നാം ഇന്നിംഗ്‌സിൽ ലീഡ്. 99 റൺസ് ലീഡ് നേടി ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ്  290ന് അവസാനിച്ചു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിഗ്‌സിൽ വിക്കറ്റ് നഷ്ടപ്പെടാതെ 43 റൺസ് എന്ന നിലയിൽ ആണ്.ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ 191 റൺസ് ആണ് നേടിയത്.

ഇന്നലെ 3 വിക്കറ്റിന് 53 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് ഓവട്ടൺ, ഡേവിഡ് മലാൻ എന്നിവരെ പെട്ടന്ന് നഷ്ടമായി. എന്നാൽ പോപ്പെ(81), ബെയർസ്റ്റോ(37), മോയിൻ അലി(35), ക്രിസ് വോക്ക്‌സ്(50) എന്നിവരുടെ ചെറുത്തു നിൽപ്പ് ലീഡ് നേടാൻ സഹായിച്ചു. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്നും ബുമ്ര, ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ദിനം ക്രീസിൽ 20 റൺസുമായി രോഹിത്തും 22 റൺസുമായി രാഹുലും ഉണ്ട്. ഇന്നത്തെ ബാറ്റിംഗ് ആണ് ഇന്ത്യക്ക് ടെസ്റ്റിൽ നിർണായകം.