പ്രോ കബഡി 8ാം സീണണ് ഇന്ന് ബാംഗ്ലൂരിൽ തുടക്കം; ആദ്യ മത്സരത്തിൽ ബാംഗ്ലൂർ ബുൾസ് നേരിടുക യു മുംബൈയെ
പ്രോ കബഡിയുടെ എട്ടാം സീസണിന് ഇന്ന് ബംഗ്ലൂരിൽ തുടക്കമാകും. വൈകീട്ട് ഏഴരക്കാണ് മത്സരം. ആദ്യ മത്സരത്തിൽ ബാംഗ്ലൂർ ബുൾസ് ,യു മുംബൈയെ നേരിടും. ഇത്തവണ മുഴുവൻ മത്സരവും നടക്കുക ബാംഗ്ലൂരിലെ ഷെറാട്ടൺ ഗ്രാന്റിലാണ്. ഇത്തവണ കാണികൾക്ക് പ്രവേശനമില്ല.
മൂന്ന് മത്സരങ്ങളാണ് ആദ്യ ദിനം നടക്കുന്നത്. രണ്ടാം മത്സരത്തിൽ തെലുങ്ക് ടൈറ്റൻസ്- തമിഴ് തലൈവാസിനെ നേരിടും. നിലവിലെ ചാമ്പ്യൻമാരാ ബംഗാൾ വാരിയേഴ്സ് യുപി യോദ്ധയെ നേരിടും.
എല്ലാ ടീമുകളും രണ്ടുവട്ടം പരസ്പരം ഏറ്റുമുട്ടുന്ന ഡബിൾ റൗണ്ട് റോബിൻ ഫോർമാറ്റിലായിരിക്കും പ്രാഥമിക ഘട്ട മത്സരങ്ങൾ. ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന 2 ടീമുകൾക്ക് നേരിട്ട് സെമി ഫൈനലിലെത്താം. പട്ടികയിലെ 3 മുതൽ 6 വരെ സ്ഥാനങ്ങളിലുള്ള 4 ടീമുകൾ പ്ലേ ഓഫിൽ ശേഷിക്കുന്ന 2 സെമി ബെർത്തുകൾക്കായി പോരാടും. സെമിയിൽ വിജയിച്ചാൽ പ്രോ കബഡി ലീഗ് എട്ടാം സീസൺ കിരീടപ്പോരാട്ടം. ഇന്നു മുതൽ ആദ്യ 4 ദിവസങ്ങളിലും തുടർന്ന് ശനിയാഴ്ചകളിലും 3 മത്സരങ്ങൾ വീതമുണ്ടാകും.