പി.വി സിന്ധു സെമിയിൽ, നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ കീഴടക്കി

ബാഡ്മിന്റൺ താരം പി.വി.സിന്ധു വനിതാ വിഭാഗം സിംഗിൾസിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ടൂർണമെന്റിലെ ആറാം സീഡായ സിന്ധു നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെയാണ് കീഴടക്കിയാണ്
 | 
പി.വി സിന്ധു സെമിയിൽ, നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ കീഴടക്കി

ടോക്യോ: ബാഡ്മിന്റൺ താരം പി.വി.സിന്ധു വനിതാ വിഭാഗം സിംഗിൾസിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ടൂർണമെന്റിലെ ആറാം സീഡായ സിന്ധു നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെയാണ് കീഴടക്കിയാണ്. സ്‌കോർ:21-13, 22-20.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം തുടർച്ചയായ രണ്ട് ഒളിമ്പിക്‌സ് ബാഡ്മിന്റൺ മത്സരത്തിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ ഒളിമ്പിക്‌സിൽ ഇതേ ഇനത്തിൽ സിന്ധു വെള്ളിമെഡൽ നേടിയിരുന്നു.

റാങ്കിങ്ങിൽ തന്നേക്കാൾ മുന്നിലുള്ള യമാഗുച്ചിയ്‌ക്കെതിരേ സിന്ധു ആദ്യ ഗെയിം അനായാസം സ്വന്തമാക്കി. എന്നാൽ രണ്ടാം ഗെയിമിൽ യമാഗുച്ചി തിരിച്ചടിക്കാൻ തുടങ്ങിയതോടെ കളി ആവേശത്തിലായി. ഒരു ഘട്ടത്തിൽ മാച്ച് പോയന്റിന് സെർവ് ചെയ്ത യമാഗുച്ചിയെ പിന്നിൽ നിന്നും തിരിച്ചടിച്ച് സിന്ധു വീഴ്ത്തുകയായിരുന്നു. അങ്ങനെയാണ് രണ്ടാം ഗെയിം താരം 22-20 ന് സ്വന്തമാക്കിയത്.