അണ്ടർ 19 പരിശീലകനായി ദ്രാവിഡ്

മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഇന്ത്യ എ ടീമിന്റെയും അണ്ടർ 19 ടീമിന്റെയും പരിശീലകനാകും. ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.
 | 

അണ്ടർ 19 പരിശീലകനായി ദ്രാവിഡ്

മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഇന്ത്യ എ ടീമിന്റെയും അണ്ടർ 19 ടീമിന്റെയും പരിശീലകനാകും. ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

ബി.സി.സി.ഐ ഉപദേശക സമിതി അംഗമാകാനുള്ള ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ക്ഷണം ദ്രാവിഡ് നേരത്തെ നിരസിച്ചിരുന്നു. അണ്ടർ 19 പരിശീലകനായി ദ്രാവിഡ് എത്തുമെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദ്രാവിഡിന് പകരം സച്ചിനും ഗാംഗുലിയും വി.വി.എസ് ലക്ഷ്മണുമാണ് ഉപദേശക സമിതിയിൽ അംഗമായത്.