ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും

 | 
rahul

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. ലോകകപ്പോടെ അവസാനിച്ച ദ്രാവിഡിന്റെ കരാർ നീട്ടാൻ ബിസിസിഐ തീരുമാനിച്ചു. അടുത്ത വർഷം ജൂണിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് വരെയാണ് ബിസിസിഐ കരാർ നീട്ടി നൽകിയത്. 

പരിശീലക സംഘത്തെയും ബിസിസിഐ നിലനിർത്തി. ദ്രാവിഡ് തുടരുന്നതോടെ ബാറ്റിംഗ് കോച്ച് സ്ഥാനത്ത് വിക്രം റാത്തോഡും ബൗളിംഗ് കോച്ചായി പരസ് മാംബ്രെയും തൽസ്ഥാനത്ത് തുടരും.

വിവിഎസ് ലക്ഷ്മൺ, ആശിഷ് നെഹ്റ അടക്കമുള്ളവരെ ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ദ്രാവിഡ് തന്നെ പരിശീലകനായി തുടരുന്നതിൽ ക്യാപ്റ്റൻ രോഹിത് ശർമയും ചീഫ് സെലക്ടർ അജിത് അഗാർക്കറും അനുകൂല നിലപാടാണ് സ്വീകരിച്ചത്.