കളി പുനരാരംഭിച്ചു; ദക്ഷിണാഫ്രിക്കയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി

മഴയെ തുടർന്ന് നിർത്തിവെച്ച ദക്ഷിണാഫ്രിക്ക-ന്യൂസിലാൻഡ് സെമി ഫൈനൽ പുനരാരംഭിച്ചു. 41 ഓവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്ക 265 റൺസെടുത്തിട്ടുണ്ട്. നിലവിൽ ഡിവില്ലിയേഴ്സ്, മില്ലർ എന്നിവരാണ് ക്രീസിൽ
 | 

കളി പുനരാരംഭിച്ചു; ദക്ഷിണാഫ്രിക്കയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി

ഓക്‌ലൻഡ്: മഴയെ തുടർന്ന് നിർത്തിവെച്ച ദക്ഷിണാഫ്രിക്ക-ന്യൂസിലാൻഡ് സെമി ഫൈനൽ പുനരാരംഭിച്ചു. 41 ഓവർ പിന്നിടുമ്പോൾ ദക്ഷിണാഫ്രിക്ക 265 റൺസെടുത്തിട്ടുണ്ട്. നിലവിൽ ഡിവില്ലിയേഴ്‌സ്, മില്ലർ എന്നിവരാണ് ക്രീസിൽ

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സ് 38 ഓവറിൽ എത്തിയപ്പോഴാണ് മഴ പെയ്തത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. കളി പുനരാരംഭിച്ചതിന് പിന്നാലെ 38.2 ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. 82 റൺസെടുത്തു നിൽക്കെ ഡുപ്ലസിസാണ് പുറത്തായത്.

ഹാഷിം ആംല (10), ഡി കോക് (14), റില്ലി റൂസ്വോ (39) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. രണ്ടു വിക്കറ്റ് ട്രൻഡ് ബോൾട്ട് നേടിയപ്പോൾ റൂസ്വോ, കോറി ആൻഡേഴ്‌സന് വിക്കറ്റ് നല്കി മടങ്ങി. ഡുപ്ലസിസിനെ പുറത്താക്കിയതും ആൻഡേഴ്‌സനാണ്.