ഐപിഎല്ലില്‍ ഒത്തുകളിക്കാന്‍ വാഗ്ദാനമുണ്ടായെന്ന് രാജസ്ഥാന്‍ റോയല്‍സ് താരത്തിന്റെ വെളിപ്പെടുത്തല്‍

ഈ വര്ഷത്തെ ഐപിഎല് തുടങ്ങിയതിനൊപ്പംതന്നെ കോഴ വാഗ്ദാനം ലഭിച്ചതായുള്ള വാര്ത്തകളും പുറത്തു വരുന്നു. രാജസ്ഥാന് റോയല്സ് - കിംഗ്സ് ഇലവന് പഞ്ചാബ് മത്സരത്തില് ഒത്തുകളി നടത്താന് കോഴയുമായി ഒരു രഞ്ജി താരം തന്നെ സമീപിച്ചതായി രാജസ്ഥാന് റോയല്സ് താരം വെളിപ്പെടുത്തി
 | 

ഐപിഎല്ലില്‍ ഒത്തുകളിക്കാന്‍ വാഗ്ദാനമുണ്ടായെന്ന് രാജസ്ഥാന്‍ റോയല്‍സ് താരത്തിന്റെ വെളിപ്പെടുത്തല്‍

മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ തുടങ്ങിയതിനൊപ്പംതന്നെ കോഴ വാഗ്ദാനം ലഭിച്ചതായുള്ള വാര്‍ത്തകളും പുറത്തു വരുന്നു. രാജസ്ഥാന്‍ റോയല്‍സ് – കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ ഒത്തുകളി നടത്താന്‍ കോഴയുമായി ഒരു രഞ്ജി താരം തന്നെ സമീപിച്ചതായി രാജസ്ഥാന്‍ റോയല്‍സ് താരം വെളിപ്പെടുത്തി.

പരിശീലന ക്യാംപില്‍ പങ്കെടുക്കാനെത്തുന്നതിനു തൊട്ടു മുമ്പായാണ് താരത്തിന് കോഴ വാഗ്ദാനം ലഭിച്ചതെന്ന് ബിസിസിഐ അറിയിച്ചു. വാഗ്ദാനം സ്വീകരിക്കാതെ ഇക്കാര്യം അധികൃതരെ അറിയിക്കുകയാണ് താരം ചെയ്തതെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

ഇക്കാര്യം ഐപിഎല്‍ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. കാര്യങ്ങള്‍ കൃത്യമായി അധികൃതരെ അറിയിച്ചതിനാല്‍ താരത്തിനെതിരെ നടപടിയുണ്ടാകില്ല.

2013 ഐപിഎല്ലില്‍ ഒത്തുകളി വിവാദമുയര്‍ന്നതിനേത്തുടര്‍ന്ന് ശ്രീശാന്ത്, അങ്കിത് ചവാന്‍ എന്നിവര്‍ക്ക് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.