മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഇടക്കാല പരിശീലകനായി റാള്‍ഫ് റങ്ക്നിക്കിനെ നിയോഗിച്ചു
ഈ സീസൺ അവസാനം വരെ റങ്ക്നിക്ക് തുടരും
Updated: Nov 29, 2021, 20:08 IST
| പുറത്താക്കിയ മാനേജർ ഓലെ ഗുണ്ണർ സോള്‍ഷ്യർക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഇടക്കാല പരിശീലകനായി ജർമ്മന്‍കാരനായ റാള്‍ഫ് റങ്ക്നിക്കിനെ തെരഞ്ഞെടുത്തു. ആർ.ബി ലെപ്സിഗിന്‍റെ മുന്‍ പരിശീലകനായിരുന്ന റങ്ക്നിക് ഈ സീസൺ അവസാനിക്കും വരെ യുണൈറ്റഡില്‍ തുടരും.
ആറ് മാസത്തേക്കാണ് നിയമനനെങ്കിലും അത് കഴിഞ്ഞാല്‍ ടീമിന്‍റെ ഉപദേശക സ്ഥാനത്ത് തുടരാം എന്ന വ്യവസ്ഥ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ട് വച്ചിട്ടുണ്ട്.