അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും ഐപിഎല്ലില്‍ കളിക്കും.

 | 
rashid khan , mohammad nabi

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ്  താരങ്ങളായ മുഹമ്മദ് നബിയും റാഷിദ് ഖാനും ഐപിഎല്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് ഇരുവരുടെയും ഫ്രാഞ്ചൈസി അറിയിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സിഇഓ കെ ഷണ്മുഖം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിലെ കാര്യങ്ങളെപ്പറ്റി താരങ്ങളോട് സംസാരിച്ചിട്ടില്ലെന്നും ഇരുവരും ഐപിഎലിനെത്തുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന്‍ ഏറ്റെടുത്തതോടെ രാജ്യത്തെ ക്രിക്കറ്റ് ടീമിന്റെ ഭാവിയെപ്പറ്റി അനിശ്ചിതത്വങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മീഡിയ മാനേജരുടെ പ്രതികരണം.

അതേസമയം, ടി-20 ലോകകപ്പില്‍  അഫ്ഗാനിസ്ഥാന്‍ മത്സരിക്കുമെന്ന്  ക്രിക്കറ്റ് ടീം മീഡിയ മാനേജര്‍ ഹിക്മത് ഹസന്‍ അറിയിച്ചു. ലോകകപ്പിലേക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്നും ത്രിരാഷ്ട്ര പരമ്പരക്കായി വിവിധ രാജ്യങ്ങളില്‍ വേദികള്‍ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരക്കുള്ള വേദിക്കായി അഫ്ഗാനിസ്ഥാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.