മാധ്യമ സ്ഥാപനത്തിനെതിരെ രവീന്ദ്ര ജഡേജയുടെ മാന നഷ്ടക്കേസ്

അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനത്തിനെതിരെ രവീന്ദ്ര ജഡേജ മാന നഷ്ടക്കേസ് ഫയൽ ചെയ്തു. രാജ്കോട്ടിലെ സായാഹ്ന ദിനപത്രമായ അബ്തക്കിനെതിരെയാണ് 51 കോടി രൂപയുടെ കേസ് ഫയൽ ചെയ്തത്.
 | 

മാധ്യമ സ്ഥാപനത്തിനെതിരെ രവീന്ദ്ര ജഡേജയുടെ മാന നഷ്ടക്കേസ്
രാജ്‌കോട്ട്:
അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനത്തിനെതിരെ രവീന്ദ്ര ജഡേജ മാന നഷ്ടക്കേസ് ഫയൽ ചെയ്തു. രാജ്‌കോട്ടിലെ സായാഹ്ന ദിനപത്രമായ അബ്തക്കിനെതിരെയാണ് 51 കോടി രൂപയുടെ കേസ് ഫയൽ ചെയ്തത്. അബ്തക്ക് കഴിഞ്ഞ നവംബർ 20ന് ജഡേജയെക്കുറിച്ച് നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് എഡിറ്റർ സതീഷ് മേത്തയ്‌ക്കെതിരെ ജഡേജ കേസ് നൽകിയത്. പ്രിൻസിപ്പൽ സീനിയർ സിവിൽ ജഡ്ജ് പി.ബി പർമർ സതീഷ് മേത്ത ഫെബ്രുവരി നാലിന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയച്ചത്.

നിരവധി കേസുകളിൽ പ്രതിയായ ബാലി ഡംഗാറുമായി ജഡേജയ്ക്കും അദ്ദേഹത്തിന്റെ പങ്കാളിയുമായ ജെനേസിഷ് അജ്‌മേറയ്ക്കും ബന്ധമുണ്ടെന്നായിരുന്നു വാർത്ത. വസ്തുതകൾ പരിശോധിക്കാതെയാണ് സ്ഥാപനം വാർത്ത നൽകിയതെന്നും ജഡേജയുടെ അഭിഭാഷകൻ ഹിർൺ ഭട്ട് വ്യക്തമാക്കി. അജ്‌മേറ ജഡേജയുടെ ബിസിനസ് പങ്കാളിയല്ലെന്നും അദ്ദേഹം അറിയിച്ചു. വക്കീൽ നോട്ടീസ് നൽകിയിട്ടും പത്രം മറുപടി നൽകാൻ തയാറായില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.