എൽ ക്ലാസ്സിക്കോയിൽ റയൽ മാഡ്രിഡിന് ജയം

ബാഴ്‌സയെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്
 | 
Real madrid
 

പ്രതിരോധനിരക്കാർ  റയൽ മാഡ്രിഡിന് വേണ്ടി ഗോൾ അടിച്ച എൽ ക്ലാസിക്കോയിൽ ബാഴ്‌സക്ക് തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ ജയിച്ചത്. 2004ന് ശേഷം ആദ്യമായിട്ടാണ് മെസ്സിയോ സെർജിയോ റാമോസോ ഇല്ലാത്ത ഒരു എൽ ക്ലാസിക്കോ.

കളിയുടെ 32ആം മിനിറ്റിൽ റോഡ്രിഗോയുടെ പാസ്സിൽ നിന്നും ഡേവിഡ് അലാബയാണ് ആദ്യ ഗോൾ റയൽ മാഡ്രിഡിന് വേണ്ടി നേടിയത്. 

രണ്ടാം പകുതിയിൽ കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് ലൂക്കാസ് വാസ്ക്കസ് രണ്ടാം ഗോൾ നേടുന്നത്. 74ആം മിനിറ്റിൽ പകരക്കാരൻ ആയി ഇറങ്ങിയ സെർജിയോ അഗ്യൂറോ ബാഴ്സക്ക് വേണ്ടി തന്റെ ആദ്യ ഗോൾ 97ആം മിനിറ്റിൽ നേടി എങ്കിലും ഏറെ വൈകിപ്പോയി. 

ഈ വിജയത്തോടെ 9 കളികളിൽ നിന്നും 20 പോയിന്റോടെ റയൽ ഒന്നാം സ്ഥാനത്ത് എത്തി. ബാഴ്‌സലോണ 15 പോയിന്റ് നേടി എട്ടാം സ്ഥാനത്താണ്.