രോഹിത് തിളങ്ങി; ഇന്ത്യയ്ക്ക് വിജയം

രോഹിത് ശർമ്മയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ നാലാം ഏകദിനത്തിൽ ശ്രീലങ്കയെ ഇന്ത്യ 153 റൺസിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 404 റൺസെന്ന കൂറ്റൻ സ്കോർ നേരിടാനിറങ്ങിയ ലങ്ക 251-ന് പുറത്താകുകയായിരുന്നു. ആഞ്ജലോ മാത്യൂസും(75) ലാഹിരു തിലക രത്നയും(59) തിളങ്ങിയെങ്കിലും തിലകരത്നെ ദിൽഷൻ 34-ലും പെരേര 29-ഉം റൺസ് നേടി പുറത്തായതോടെ ലങ്ക പ്രതിസന്ധിയിലായി.
 | 

രോഹിത് തിളങ്ങി; ഇന്ത്യയ്ക്ക് വിജയം
കൊൽക്കത്ത: രോഹിത് ശർമ്മയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ നാലാം ഏകദിനത്തിൽ ശ്രീലങ്കയെ ഇന്ത്യ 153 റൺസിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 404 റൺസെന്ന കൂറ്റൻ സ്‌കോർ നേരിടാനിറങ്ങിയ ലങ്ക 251-ന് പുറത്താകുകയായിരുന്നു. ആഞ്ജലോ മാത്യൂസും(75) ലാഹിരു തിലക രത്‌നയും(59) തിളങ്ങിയെങ്കിലും തിലകരത്‌നെ ദിൽഷൻ 34-ലും പെരേര 29-ഉം റൺസ് നേടി പുറത്തായതോടെ ലങ്ക പ്രതിസന്ധിയിലായി.

സ്‌കോർ: ഇന്ത്യ 404/5 (50), ശ്രീലങ്ക 251 (43.1).

ഏകദിനത്തിൽ ഏറ്റവും ഉയർന്ന സ്‌കോറിനും രണ്ട് തവണ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ബഹുമതിയും രോഹിത് സ്വന്തമായി. 173 പന്തിൽ 33 ഫോറും ഒൻപത് സിക്‌സറും അടക്കം 264 റൺസാണ് ശർമ്മ വാരിക്കൂട്ടിയത്. വീരേന്ദ്രർ സെവാഗിന്റെ 219 എന്ന സ്‌കോറാണ് രോഹിത് മറികടന്നത്. രോഹിതിന് മികച്ച പിന്തുണ നൽകിയ വിരാട് കോഹ്‌ലി 64 റൺസെടുത്ത് പുറത്തായി. പരമ്പരയിലെ ഇന്ത്യയുടെ തുടർച്ചയായ നാലാം വിജയമാണിത്.