രോഹിത് ശർമ്മയുടെ വിവാഹ നിശ്ചയം; ചിത്രങ്ങൾ കാണാം

ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ (28) വിവാഹ നിശ്ചയം കഴിഞ്ഞു. സുഹൃത്തും സ്പോർട്സ് ഇവന്റ് മാനേജരുമായ റിതിക സജ്ദേയെ (28) ആണ് രോഹിത് തന്റെ ജീവിതസഖിയാക്കാൻ ഒരുങ്ങുന്നത്.
 | 
രോഹിത് ശർമ്മയുടെ വിവാഹ നിശ്ചയം; ചിത്രങ്ങൾ കാണാം

 

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ (28) വിവാഹ നിശ്ചയം കഴിഞ്ഞു. സുഹൃത്തും സ്‌പോർട്‌സ് ഇവന്റ് മാനേജരുമായ റിതിക സജ്‌ദേയെ (28) ആണ് രോഹിത് തന്റെ ജീവിതസഖിയാക്കാൻ ഒരുങ്ങുന്നത്. മുംബൈയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

കഴിഞ്ഞ മാസം ഇരുവരും ഒന്നിച്ചുള്ള ചിത്രം രോഹിത് ട്വീറ്റ് ചെയ്തിരുന്നു. ബോറിവലി സ്‌പോർട്‌സ് ക്ലബ്ബിൽ വച്ച് രോഹിത് റിതികയോട് വിവാഹാഭ്യർത്ഥന നടത്തിയതിന്റെ ചിത്രമായിരുന്നു ഇത്. രോഹിത് അണിയിച്ച മോതിരം ഉയർത്തിപ്പിടിച്ചാണ് റിതിക സെൽഫിക്ക് പോസ് ചെയ്തിരുന്നത്. റിതികയും രോഹിതും കഴിഞ്ഞ ആറ് വർഷമായി സുഹൃത്തുക്കളാണ്. രോഹിത്തിന്റെ ക്രിക്കറ്റ് സംബന്ധമായ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതും റിതികയാണ്.

ഏകദിന ക്രിക്കറ്റിലെ ഉയർന്ന സ്‌കോർ നേടിയ വ്യക്തി എന്ന റെക്കോർഡിനുടമയാണ് രോഹിത്. ഈഡൻ ഗാർഡൻസിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ നേടിയ 264 റൺസാണ് രോഹിതിനെ ഈ നേട്ടത്തിനുടമയാക്കിയത്.

ചിത്രങ്ങൾ കാണാം.

രോഹിത് ശർമ്മയുടെ വിവാഹ നിശ്ചയം; ചിത്രങ്ങൾ കാണാം രോഹിത് ശർമ്മയുടെ വിവാഹ നിശ്ചയം; ചിത്രങ്ങൾ കാണാം രോഹിത് ശർമ്മയുടെ വിവാഹ നിശ്ചയം; ചിത്രങ്ങൾ കാണാം രോഹിത് ശർമ്മയുടെ വിവാഹ നിശ്ചയം; ചിത്രങ്ങൾ കാണാം രോഹിത് ശർമ്മയുടെ വിവാഹ നിശ്ചയം; ചിത്രങ്ങൾ കാണാം രോഹിത് ശർമ്മയുടെ വിവാഹ നിശ്ചയം; ചിത്രങ്ങൾ കാണാം രോഹിത് ശർമ്മയുടെ വിവാഹ നിശ്ചയം; ചിത്രങ്ങൾ കാണാം