ഏഴ് ഒരു മാന്ത്രിക നമ്പറെന്ന് റൊണാള്‍ഡോ; യുണൈറ്റഡിലും സിആർ7

 | 
ronaldo

ഏഴ് ഒരു മാന്ത്രിക നമ്പറാണെന്നു പറഞ്ഞ് മാൻയു ജഴ്സിയിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോ. തന്റെ പുതിയ ജഴ്സിയണിഞ്ഞ ചിത്രം ഫേസ്ബുക്കിൽ പങ്കിട്ടാണ് റൊണാൾഡോ ഏഴാം  നമ്പറിനെ പ്രകീർത്തിക്കുന്നത്. നേരത്തെ  ഓൾഡ് ട്രാഫോർഡിലേക്ക് മടങ്ങിയെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ  നമ്പർ 7 ഷർട്ട് ധരിക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചിരുന്നു. 

റൊണാൾഡോയുടെ ആദ്യ ടേമിലും ഏഴാം നമ്പർ ജഴ്സിയാണ് ധരിച്ചിരുന്നത്.  ക്ലബ്ബിലെ തന്റെ ആദ്യ ആറ് സീസണുകളിൽ, റൊണാൾഡോ 292 മത്സരങ്ങൾ കളിക്കുകയും 118 ഗോളുകൾ നേടുകയും ചെയ്തു.  മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും യുവേഫ ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ ഒമ്പത് ട്രോഫികൾ നേടി.