കഞ്ഞുങ്ങളുടെ ക്രിസ്മസ് ആഘോഷമാക്കാനായി സമ്മാനങ്ങളുമായി റയൽ ബെറ്റിസ് ആരാധകർ

പത്തൊമ്പതിനായിരം പാവകളാണ് സംഭാവനയായി കിട്ടിയത്
 | 
REAL BETIS

 ക്രിസ്മസിന് ഒരൊറ്റ കുഞ്ഞുങ്ങളും സമ്മാനം കിട്ടാതെ വിഷമിക്കരുത് എന്ന തീരുമാനത്തിലായിരുന്നു റയൽ ബെറ്റിസ് ആരാധകർ. ഈ ഉത്സവകാലം ആഘോഷമാക്കാനായി പതിനായിരത്തിലേറെ പാവകളാണ് റയൽ ബെറ്റിസ്- സോസിദാദ് മത്സരത്തിന്റെ ഇടവേളയിൽ ആരാധകർ നൽകിയത്. ഈ കോവിഡ് പ്രതിസന്ധി കാലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി  ക്രിസ്മസ് സമ്മാനങ്ങളുമായിട്ടാണ് ആരാധകർ കളികാണാൻ എത്തിയത്. ബെറ്റിസിന്റെ  ഈ വർഷത്തെ അവസാന ഹോം മത്സരമായിരുന്നു ഇത്. ഇടവേള സമയത്ത് പതിനായിരക്കണക്കിന് പാവകളാണ് ആരാധകർ ​ഗ്രൗണ്ടിലേക്ക് എറിഞ്ഞു നൽകിയത്. ബാറ്ററിയില്ലാത്ത 35 സെന്റിമീറ്ററിനേക്കാൾ ഉയരമില്ലാത്ത സോഫ്റ്റ് ടോയ്സുമായി വരാനായിരുന്നു ആരാധകർക്ക് കിട്ടിയ നിർദേശം. പാവകൾ എറിഞ്ഞു നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. 


ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് ക്ലബ്ബും ട്വീറ്റ് ചെയ്തിട്ടുണ്ട്. 


 പത്തൊമ്പതിനായിരത്തിലധികം പാവകളാണ് കിട്ടിയതെന്നാണ് റിപ്പോർട്ടുകൾ.