കളി ജയിച്ചു; ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിനെതിരായ പീഡനക്കേസ് നടി പിൻവലിച്ചു

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം റൂബൽ ഹൊസൈനെതിരായ പീഡനക്കേസ് പിൻവലിച്ചു. ബംഗ്ലാദേശ് സിനിമാ താരം നസ്നിൻ അക്തറാണ് കേസ് പിൻവലിച്ചത്. വിവാഹ വാഗ്ദാനം നൽകി റൂബൽ തന്നെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ റൂബൽ നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചതോടെ ബംഗ്ലാദേശ് ക്വാർട്ടർ ഫൈനലിൽ കടന്നു. ഇതിന് പിന്നാലെ രാജ്യത്തിന് വേണ്ടി കളിക്കുന്ന റൂബലിനെ കേസിന്റെ പേരിൽ സമ്മർദ്ദത്തിലാക്കാൻ താല്പര്യമില്ലെന്നറിയിച്ചാണ് നസ്നിൻ പരാതി പിൻവലിച്ചത്. ജനുവരി 25 ന് ആണ് റൂബലിനെതിരെ നസ്നിൻ പരാതി നൽകിയത്.
 | 

കളി ജയിച്ചു; ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിനെതിരായ പീഡനക്കേസ് നടി പിൻവലിച്ചു
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം റൂബൽ ഹൊസൈനെതിരായ പീഡനക്കേസ് പിൻവലിച്ചു. ബംഗ്ലാദേശ് സിനിമാ താരം നസ്‌നിൻ അക്തറാണ് കേസ് പിൻവലിച്ചത്. വിവാഹ വാഗ്ദാനം നൽകി റൂബൽ തന്നെ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ റൂബൽ നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചതോടെ ബംഗ്ലാദേശ് ക്വാർട്ടർ ഫൈനലിൽ കടന്നു. ഇതിന് പിന്നാലെ രാജ്യത്തിന് വേണ്ടി കളിക്കുന്ന റൂബലിനെ കേസിന്റെ പേരിൽ സമ്മർദ്ദത്തിലാക്കാൻ താല്പര്യമില്ലെന്നറിയിച്ചാണ് നസ്‌നിൻ പരാതി പിൻവലിച്ചത്.

ജനുവരി 25 ന് ആണ് റൂബലിനെതിരെ നസ്‌നിൻ പരാതി നൽകിയത്. തുടർന്ന് താരത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും മൂന്ന് ദിവസം ജയിലിൽ അടയ്ക്കുകയും ചെയ്തു. എന്നാൽ രാജ്യതാൽപര്യം കണക്കിലെടുത്ത് ലോകകപ്പ് മത്സരങ്ങൾ കളിക്കാൻ റൂബലിന് കോടതി ജാമ്യം നൽകിയിരുന്നു. ലോകകപ്പിന് ശേഷം കേസിൽ തുടർ നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പരാതിക്കാരി കേസ് പിൻവലിച്ചതിനാൽ തുടർ നടപടികളൊന്നും ഉണ്ടാകില്ല.