സച്ചിൻ ടെണ്ടുൽക്കർ ലോകകപ്പ് ക്രിക്കറ്റ് അംബാസഡർ

 | 
sachin


മുംബൈ: ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ 2023ലെ ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്ലോബൽ അംബാസഡറായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരത്തിന് മുമ്പ് ലോകകപ്പ് ട്രോഫിയുമേന്തി സച്ചിൻ ഗ്രൗണ്ടിലിറങ്ങും. .

ഐസിസി അം​ഗീകാരത്തിൽ സന്തോഷമുണ്ടെന്ന് സച്ചിൻ തെണ്ടുൽക്കർ പ്രതികരിച്ചു. 1987ൽ ഒരു ബോൾ ബോയ് ആയിരുന്നത് മുതൽ ആറ് ലോകകപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് വരെയുള്ള എല്ലാ ടൂർണമെ‍ന്റുകൾക്കും തന്റെ മനസിൽ പ്രത്യേക സ്ഥാനമുണ്ട്. 2011ൽ ലോകകപ്പ് നേടിയത് തന്റെ ക്രിക്കറ്റ് യാത്രയിലെ അഭിമാന നിമിഷമാണ്. ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ശക്തരായ 10 ടീമുകളാണ് മത്സരിക്കുന്നത്. താൻ ലോകകപ്പിനെ ആവേശത്തോടെ കാത്തിരിക്കുന്നതായും സച്ചിൻ പറഞ്ഞു.

ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരം ഇം​ഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലാണ്. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നവംബർ 19 വരെ ലോകകപ്പ് നീളും.