ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം പരിശീലനത്തിന് സച്ചിന്റെ മകന്‍ അര്‍ജുന്‍

ആഷസ് ടെസ്റ്റിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് കളിക്കാരോടൊപ്പം പരിശീലനത്തില് ഏര്പ്പെട്ടിരിക്കുന്ന പതിനഞ്ചുകാരന്റെ ചിത്രം പകര്ത്താന് ആളുകള് നെട്ടോട്ടമോടുന്ന കാഴ്ചയ്ക്കാണ് ലോര്ഡ്സ് മൈതാനം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഇന്ത്യന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ഡുല്ക്കറിന്റെ മകന് അര്ജ്ജുനാണ് ആ കളിക്കാരനെന്ന് അറിയുമ്പോഴാണ് ആളുകള് ഫോട്ടോയെടുക്കാന് ഓടിയതിന്റെ ഗുട്ടന്സ് പിടികിട്ടുക. എസിസി ഇന്ഡോര് അക്കാഡമിയിലെ നിത്യസന്ദര്ശകനായ അര്ജുന് ഉള്പ്പെട്ട സംഘത്തെ പരിശീലനം നല്കുന്നതിനായി ഇവിടേക്ക് പ്രത്യേകം ക്ഷണിച്ചിരിക്കുകയാണ്.
 | 

ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം പരിശീലനത്തിന് സച്ചിന്റെ മകന്‍ അര്‍ജുന്‍

ലോഡ്‌സ്: ആഷസ് ടെസ്റ്റിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് കളിക്കാരോടൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പതിനഞ്ചുകാരന്റെ ചിത്രം പകര്‍ത്താന്‍ ആളുകള്‍ നെട്ടോട്ടമോടുന്ന കാഴ്ചയ്ക്കാണ് ലോര്‍ഡ്‌സ് മൈതാനം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജ്ജുനാണ് ആ കളിക്കാരനെന്ന് അറിയുമ്പോഴാണ് ആളുകള്‍ ഫോട്ടോയെടുക്കാന്‍ ഓടിയതിന്റെ ഗുട്ടന്‍സ് പിടികിട്ടുക. എസിസി ഇന്‍ഡോര്‍ അക്കാഡമിയിലെ നിത്യസന്ദര്‍ശകനായ അര്‍ജുന്‍ ഉള്‍പ്പെട്ട സംഘത്തെ പരിശീലനം നല്‍കുന്നതിനായി ഇവിടേക്ക് പ്രത്യേകം ക്ഷണിച്ചിരിക്കുകയാണ്.

പരിശീലനത്തിനിടെ അര്‍ജുന്‍ കൂടുതല്‍ സമയവും ഇംഗ്ലണ്ടിന്റെ ബൗളിംഗ് കോച്ച് ഒട്ടിസ് ഗിബ്‌സന്റെ ഒപ്പമായിരുന്നു. അര്‍ജുന്‍ വളരെ മനോഹരമായി ബൗള്‍ ചെയ്യുന്നതായി ഒരു പ്രമുഖ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ജുനെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് വളരെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ഇംഗ്ലണ്ടിന്റെ അസിസ്റ്റന്റ് കോച്ച് പറയുന്നു.

ആദ്യമായല്ല ഇംഗ്ലണ്ടിന്റെ കളിക്കാര്‍ക്കൊപ്പം കുട്ടികള്‍ പരിശീലനത്തിലേര്‍പ്പെടുന്നത്. എന്നാല്‍ സച്ചിന്റെ മകന്‍ കാണികള്‍ക്ക് ഒരു വിസ്മയം സൃഷ്ടിക്കുകയായിരുന്നു. ഒരു ബൗളറായി തീരുക എന്ന തന്റെ സ്വപ്‌നം മകനിലൂടെ സാക്ഷാത്ക്കരിക്കാനുളള സച്ചിന്റെ ശ്രമമായും ഇതിനെ വിലയിരുത്തുന്നുണ്ട്. അതേസമയം ബൗളിംഗില്‍ മാത്രമല്ല ബാറ്റിംഗിലും അര്‍ജുന്‍ കേമനാണ്. അതുകൊണ്ട് തന്നെ ഓള്‍ റൗണ്ടറായി ആയിരിക്കാം ഒരുപക്ഷേ ഇവന്‍ അറിയിപ്പെടുക എന്നും വിലയിരുത്തപ്പെടുന്നു.

പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ വസീം അക്രമിനും അര്‍ജുനെക്കുറിച്ച് നല്ല പ്രതീക്ഷയുണ്ട്. ബൗളിംഗില്‍ ചില തന്ത്രങ്ങളും അവന് അദ്ദേഹം പകര്‍ന്ന് നല്‍കിയിട്ടുമുണ്ട്. അര്‍ജുന്‍ പിതാവിന്റെ പാത പിന്തുടരാനും ഇന്ത്യയെ പ്രതിനിധീകരിക്കാനുമുളള സാധ്യതയും താന്‍ കാണുന്നുണ്ടെന്നും അക്രം നേരത്തെ പറഞ്ഞിട്ടുണ്ട്.