ക്രീസിലേക്കുള്ള സച്ചിന്റെ അവസാന ചുവടുവെപ്പിന് ഫോട്ടോ അവാർഡ്

ക്രിക്കറ്റ് ഇതിഹാസം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ അവസാനമായി ക്രീസിലേക്ക് നടന്ന് നീങ്ങുന്ന ചിത്രത്തിന് അവാർഡ്. എം.എഫ.ഐ-യെസ് ബാങ്ക് സംഘടിപ്പിച്ച നാലാമത് നാഷണൽ പ്രസ്സ് ഫോട്ടോഗ്രാഫി മത്സരത്തിലാണ് സച്ചിന്റെ ഫോട്ടോ 2013-ലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.
 | 

ക്രീസിലേക്കുള്ള സച്ചിന്റെ അവസാന ചുവടുവെപ്പിന് ഫോട്ടോ അവാർഡ്

മുംബൈ: ക്രിക്കറ്റ് ഇതിഹാസം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ അവസാനമായി ക്രീസിലേക്ക് നടന്ന് നീങ്ങുന്ന ചിത്രത്തിന് അവാർഡ്. എം.എഫ.ഐ-യെസ് ബാങ്ക് സംഘടിപ്പിച്ച നാലാമത് നാഷണൽ പ്രസ്സ് ഫോട്ടോഗ്രാഫി മത്സരത്തിലാണ് സച്ചിന്റെ ഫോട്ടോ 2013-ലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.

ക്രീസിലേക്കുള്ള സച്ചിന്റെ അവസാന ചുവടുവെപ്പിന് ഫോട്ടോ അവാർഡ്മുംബൈയിലെ ഫോട്ടോ ജേർണലിസ്റ്റായ അതുൽ കാംബ്ലിയാണ് ചിത്രമെടുത്തത്. ഇന്ത്യയിൽ നിന്നുള്ള 240 ഫോട്ടോ ജേർണലിസ്റ്റുകളാണ് മത്സരത്തിൽ പങ്കെടുത്തത്. 8,000 ഫോട്ടോഗ്രാഫുകളിൽ നിന്നുമാണ് അതുൽ കാംബ്ലി പകർത്തിയ സച്ചിന്റെ അപൂർവ ചിത്രത്തിന് അവാർഡ് ലഭിച്ചത്.

ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി മുംബൈ വാംങ്കഡെ സ്‌റ്റേഡിയത്തിൽ നവംബർ 16-നായിരുന്നു സച്ചിന്റെ വിടവാങ്ങൽ മത്സരം. അവസാന മത്സരത്തിലേക്ക് ചുവടു വെയ്ക്കുന്ന സച്ചിനെ കാണാൻ ആരാധകർ സച്ചിന്റെ ഡ്രസ്സിംഗ് റൂമിന് മുന്നിൽ തടിച്ചുകൂടി. ടെസ്റ്റ് മത്സരത്തിനുള്ള ജേഴ്‌സിയണിഞ്ഞ് കൈയിൽ ബാറ്റുമായി ഡ്രസ്സിംഗ് റൂമിൽ നിന്നും സച്ചിൻ പുറത്തിറങ്ങി. ആരാധക ലക്ഷങ്ങളുടെ ആരവങ്ങൾക്ക് നടുവിലൂടെ സച്ചിൻ ക്രീസിലേക്ക് നടന്നകന്നു. ചരിത്രത്തിന്റ ഭാഗമായ ആ നിമിഷമാണ് അതുൽ കാംബ്ലി തന്റെ ക്യാമറയിൽ പകർത്തിയത്.

75,000 രൂപയാണ് സമ്മാനത്തുക. ചിത്രം സ്‌പോർട്‌സ് വിഭാഗത്തിലെ മികച്ച ചിത്രം എന്ന രീതിയിലും തിരഞ്ഞെടുക്കപ്പെട്ടു.