ബംഗ്ലാദേശ് എ ടീമിനെതിരായ പരമ്പര; സഞ്ജു ടീമിൽ

ബംഗ്ലാദേശ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു. ഉന്മുക്ത് ചന്ദ് ആണ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു വി.സാംസൺ ടീമിൽ സ്ഥാനം നിലനിർത്തി. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഈ മാസം 16,18,20 തിയതികളിൽ ബംഗളൂരുവിലാണ് മത്സരം.
 | 
ബംഗ്ലാദേശ് എ ടീമിനെതിരായ പരമ്പര; സഞ്ജു ടീമിൽ

 

മുംബൈ: ബംഗ്ലാദേശ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു. ഉന്മുക്ത് ചന്ദ് ആണ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു വി.സാംസൺ ടീമിൽ സ്ഥാനം നിലനിർത്തി. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ഈ മാസം 16,18,20 തിയതികളിൽ ബംഗളൂരുവിലാണ് മത്സരം.

ടീം അംഗങ്ങൾ:
ഉന്മുക്ത് ചന്ദ് (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന, കേദർ ജാദവ്, സഞ്ജു വി.സാംസൺ, കരുൺ നായർ, കുൽദീപ് യാദവ്, ജയന്ത് യാദവ്, കരൺ ശർമ, ഋഷി ധവാൻ, എസ്.അരവിന്ദ്, ധവാൽ കുൽക്കർണി, റുഷ് കലാരിയ, ഗുർകീരത് സിങ്.