സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ സഞ്ജുവില്ല

സിംബാബ്വെയ്ക്കെതിരായ ആദ്യ ട്വന്റി-ട്വന്റി മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടിയില്ല. സഞ്ജുവിന് പകരം റോബിൻ ഉത്തപ്പയാണ് ടീമിൽ ഇടം നേടിയത്.
 | 

സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ സഞ്ജുവില്ല

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ട്വന്റി-ട്വന്റി മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടിയില്ല. സഞ്ജുവിന് പകരം റോബിൻ ഉത്തപ്പയാണ് ടീമിൽ ഇടം നേടിയത്. അതേസമയം, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ആറ് ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 58 റൺസെടുത്തു. ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും മുരളി വിജയുമാണ് ക്രീസിൽ.

രാജ്യാന്തര ട്വന്റി-ട്വന്റിയിൽ അഞ്ചു പേർക്കൂടി അരങ്ങേറ്റം കുറിച്ചു. സ്റ്റുവർട്ടി ബിന്നി, സന്ദീപ് ശർമ്മ, കേദാർ ജാദവ്, അക്‌സൽ പട്ടേൽ, മനീഷ് പാണ്ഡെ എന്നിവരാണ് ടീമിൽ ഇടം നേടിയവർ. സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് ഏകദിനങ്ങൾ ജയിച്ച ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ട്വന്റി-ട്വന്റി മത്സരത്തിനിറങ്ങിയിരിക്കുന്നത്.

ടീം ഇന്ത്യ: അജിങ്ക്യ രഹാനെ(ക്യാപ്റ്റൻ), മുരളി വിജയ്, റോബിൻ ഉത്തപ്പ, മനീഷ് പാണ്ഡെ, കേദർ ജാദവ്, സ്റ്റുവർട്ട് ബിന്നി, അക്‌സർ പട്ടേൽ, ഹർഭജൻ സിങ്, ഭുവനേശ്വർ കുമാർ, മോഹിത് ശർമ, സന്ദീപ് ശർമ.