സഞ്ജുവിന്റെ ചെറുത്തുനിൽപ്പ് പാഴായി. റോയൽസിനെതിരെ ഡൽഹിക്ക് വിജയം

 | 
Delhi

നായകൻ സഞ്ജു സാംസൺ നടത്തിയ ഒറ്റയാൾ പ്രകടനത്തിനും രാജസ്ഥാൻ റോയൽസിനെ രക്ഷിക്കാൻ ആയില്ല . ഐപിഎൽ സീസണിലെ മുപ്പത്തിയാറാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് 33 റൺസിന് റോയൽസിനെ തകർത്തു. 70 റൺസ് എടുത്തു പുറത്താകാതെ നിന്ന സഞ്ജു മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്. സഞ്ജുവിന് പുറമെ ലോംറോർ മാത്രമാണ് രണ്ടക്കം കണ്ടത്. 155 റൺസ് പിന്തുടർന്ന രാജസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് മാത്രമാണ് നേടിയത്. സഞ്ജു 53 പന്തിൽ 70 റൺസ് നേടി. 

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഡൽഹിക്ക് ശ്രേയസ് അയ്യരുടെ 43 റൺസ് പ്രകടനം ആണ് ഭേദപ്പെട്ട സ്കോർ നേടിക്കൊടുത്തത്. പന്ത് 24ഉം ഹെത്ത്മെയ്ർ 28ഉം നേടി. 

ഈ ജയത്തിടെ ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തി.