ധോണിക്കെതിരെ സുപ്രീംകോടതിയുടെ പരാമർശം

ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണിയ്ക്കെതിരെ സുപ്രീംകോടതിയുടെ പരാമർശം. ധോണി അലങ്കരിക്കുന്ന രണ്ട് പദവികൾ ആശങ്കയുണ്ടാക്കുന്നതായി കോടതി അറിയിച്ചു.
 | 
ധോണിക്കെതിരെ സുപ്രീംകോടതിയുടെ പരാമർശം

 
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണിയ്‌ക്കെതിരെ സുപ്രീംകോടതിയുടെ പരാമർശം. ധോണി അലങ്കരിക്കുന്ന രണ്ട് പദവികൾ ആശങ്കയുണ്ടാക്കുന്നതായി കോടതി അറിയിച്ചു. ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ, ഇന്ത്യാ സിമന്റ്‌സ് ഉദ്യോഗസ്ഥൻ എന്നീ പദവികൾ ആശങ്കയുണ്ടാക്കുന്നതായി ബഞ്ചിന്റെ പരാമർശത്തെ ഉദ്ദരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.

ധോണിയുടെ രണ്ട് പദവികൾ സംബന്ധിച്ച് ബിഹാറിലെ ക്രിക്കറ്റ് അസോസിയേഷൻ കൗൺസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ പരാമർശം.