മെയ്യപ്പനെതിരെ നടപടി വേണമെന്ന് സുപ്രീംകോടതി

ഐ.പി.എൽ വാതുവെപ്പ് കേസിൽ ഗുരുനാഥ് മെയ്യപ്പനെതിരെ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. നടപടിയെടുക്കുന്ന സമിതിയിൽ നിന്ന് ബി.സി.സി.ഐ മുൻ അധ്യക്ഷൻ എൻ. ശ്രീനിവാസൻ മാറി നിൽക്കണം. ശ്രീനിവാസൻ മാറി നിന്നാൽ മാത്രമേ നീതിയുക്തമായ നടപടികൾ ഉണ്ടാകുകയുള്ളുവെന്നും കോടതി നിരീക്ഷിച്ചു.
 | 

ന്യൂഡൽഹി:

സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്ന രീതി രണ്ട് മണിക്ക് മുൻപ് അറിയിക്കണമെന്ന് കോടതി ബി.സി.സി.ഐയോട് നിർദ്ദേശിച്ചു. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയുള്ള നടപടിയെ കുറിച്ചും ആലോചിക്കുമെന്നും കോടതി പറഞ്ഞു.