രണ്ടാം ടെസ്റ്റ്: ഇന്ത്യ 202ന് പുറത്ത്

 | 
Cricket

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം 202 റൺസിന് പുറത്തായി. കളി അവസാനിക്കുമ്പോൾ ആതിഥേയർ 1 വിക്കറ്റിന് 35 റൺസ് എന്ന നിലയിൽ ആണ്.

പരിക്കേറ്റ കോഹ്‌ലിക്ക് പകരം കെ.എൽ രാഹുൽ ആണ് ഇന്ത്യയെ നയിച്ചത്. രാഹുലും അശ്വിനും മാത്രമാണ് ബാറ്റു കൊണ്ട് പിടിച്ചു നിന്നതും. രാഹുൽ 50ഉം അശ്വിൻ 46ഉം എടുത്തു. മധ്യനിരയുടെ തകർച്ചയാണ് ഇന്ത്യയെ കുഴപ്പത്തിൽ ആക്കിയത്. പൂജാര 33 പന്തിൽ 3 റൺസും  രഹാനെ നേരിട്ട ആദ്യ പന്തിൽ റൺ എടുക്കാതെയും പുറത്തായി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി മാർക്കോ ജാൻസൻ 4 വിക്കറ്റും റാബാദ, ഒലിവർ എന്നിവർ 3 വിക്കറ്റ് വീതവും വീഴ്ത്തി. 

7 റൺസ് എടുത്ത മാർക്രത്തിന്റെ വിക്കറ്റ് ആണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. ഷമിക്ക് ആണ് വിക്കറ്റ്.