സെർജിയോ അഗ്യൂറോ വിരമിച്ചു

 | 
aguero
 


ബാഴ്‌സലോണയുടെ അർജന്റീന താരം സെർജിയോ കുൻ അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിച്ചു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കാരണം ഇനി കളിക്കാൻ സാധിക്കില്ല എന്ന ആരോഗ്യ വിദഗ്ധരുടെ നിർദേശത്തെ തുടർന്നാണ് ഇന്ന് അഗ്യൂറോ വിരമിക്കൽ പ്രഖ്യാപിച്ചത്. ക്യാമ്പ് നൗവിൽ നടന്ന വാർത്താ സമ്മേളനത്തിൽ കണ്ണീരണിഞ്ഞാണ് അഗ്യൂറോ വിരമിക്കൽ പ്രഖ്യാപിച്ചത്. ബാഴ്സലോണ പ്രസിഡന്റ് ജൊവാൻ ലപോർട്ടയും താരത്തിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഒക്ടോബറിൽ ലാ ലിഗയിൽ ഡിപോർടിവ അലാവസുമായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ഹൃദയ സംബന്ധമായ കൂടുതൽ ബുദ്ധിമുട്ടുകൾ കണ്ടെത്തിയതിനാലാണ് താരം കളിയവസാനിപ്പിക്കുത്. 

പിന്നീട് നടന്ന വിശദമായ പരിശോധനയിൽ താരത്തിന്റെ ഹൃദയത്തിന്   പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമായ കുഴപ്പങ്ങൾ ഉണ്ടെന്ന്  കണ്ടെത്തുകയായിരുന്നു. 

ഇത്തവണ മാഞ്ചെസ്റ്റർ സിറ്റിയിൽ നിന്ന് ബാഴ്സയിലെത്തിയ അഗ്യൂറോ  അഞ്ചു മത്സരങ്ങൾ മാത്രമാണ് ക്ലബ്ബിനായി കളിക്കച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്‌കോറർ ആണ് അഗ്യൂറോ. 33 വയസ്സിൽ കരിയറിന്റെ മികച്ച ഘട്ടത്തിൽ നിൽക്കെ ആണ് താരം വിടപറയുന്നത്.