ശൈലജ പേരാവൂരിൽ; തളിപ്പറമ്പിൽ ശ്യാമള: സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി

എം.എം.മണിക്കു വേണ്ടി വാദം ഉയര്‍ന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല
 | 
Syamala and Sailaja

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്നു മാറിനില്‍ക്കുമ്പോള്‍ പകരം തളിപ്പറമ്പില്‍ ഭാര്യ പി.കെ.ശ്യാമളയെ രംഗത്തിറക്കാന്‍ സിപിഎം. കെ.കെ.ശൈലജ മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേയ്ക്ക് മാറും. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.

സ്ഥാനാര്‍ത്ഥി പട്ടികക്ക് നാളെ സംസ്ഥാന സമിതിയില്‍ അന്തിമ അംഗീകാരം നല്‍കും. പേരാമ്പ്ര സീറ്റ് സിപിഎം സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കില്ല. ഇവിടെ സിറ്റിങ് എംഎല്‍എ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ തന്നെ മത്സരിക്കും. മട്ടന്നൂരില്‍ വി.കെ.സനോജ് സ്ഥാനാര്‍ഥിയാകും. ഉടുമ്പന്‍ചോലയില്‍ എം.എം. മണിക്ക് പകരം കെ.കെ. ജയചന്ദ്രനാവും രംഗത്തിറങ്ങുക. എം.എം.മണിക്കു വേണ്ടി വാദം ഉയര്‍ന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല.