ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തേക്ക് ശരത് പവാർ മത്സരിക്കും

ബി.സി.സി.ഐ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശരത് പവാർ തീരുമാനിച്ചു. എൻ.ശ്രീനിവാസൻ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്.
 | 
ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തേക്ക് ശരത് പവാർ മത്സരിക്കും

 

ന്യൂഡൽഹി: ബി.സി.സി.ഐ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശരത് പവാർ തീരുമാനിച്ചു. എൻ.ശ്രീനിവാസൻ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. നിലവിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് പാർലമെന്റ് അംഗം കൂടിയായ ശരത് പവാർ.

2005 മുതൽ 2008 വരെ പവാർ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തിന്റെ ചുമതല വഹിച്ചു. 2010 മുതൽ 2012 ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അധ്യക്ഷനായും പ്രവർത്തിച്ചു.

ഐ.പി.എൽ കോഴയുമായി ബന്ധപ്പെട്ട് രണ്ട് തവണ ബോർഡ് തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. ആറാഴ്ചയ്ക്കകം ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്ന് 22ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.